കേരളം

kerala

ETV Bharat / state

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ് ; ഒരാൾ കസ്‌റ്റഡിയിൽ - GIRL KIDNAPPED IN KASARAGOD - GIRL KIDNAPPED IN KASARAGOD

കാസർകോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒരാൾ പൊലീസ് കസ്‌റ്റഡിയിൽ. പ്രതി ഇയാളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ്.

POCSO CASE KASARAGOD  KIDNAPPED GIRL SEXUALLY ASSAULTED  10 YEAR OLD GIRL KIDNAPPED  ഒരാൾ കസ്‌റ്റഡിയിൽ
REPRESENTATIVE IMAGE (Source : ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 17, 2024, 9:10 AM IST

കാസർകോട് : ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയി കവർച്ച നടത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പ്രകാരമാണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. എന്നാൽ
പ്രതി ഇയാളെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം 8 പേരെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരിന്നു. വീടിന് സമീപ പ്രദേശത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും പ്രതിയെ കുറിച്ച് കാര്യമായ തെളിവുകളോ സൂചനയോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള 26 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് സമീപ പ്രദേശത്തെയും പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെയുമായി 400 ഓളം വീടുകളിലും 200 ഓളം സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധ നടത്തി.

നേരത്തേ ലഹരി മരുന്ന് കേസുകളിൽ പ്രതിയായവരെ കുറിച്ചും മനോവൈകല്യമുള്ളവരെ കുറിച്ചും ജയിൽ മോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി വി വി ലതീഷ് ആണ് അന്വേഷണത്തലവൻ. നിലവിൽ പോക്സോ, തട്ടിക്കൊണ്ടു പോകൽ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്.

പടന്നക്കാട് ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയത്. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വായ പൊത്തിപ്പിടിച്ചാണ് അക്രമി തന്നെ വീട്ടില്‍ നിന്നും കൊണ്ടുപോയതെന്ന് ഇരയായ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒച്ച വച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുപോയത്. അയാൾ മലയാളം സംസാരിക്കുന്നയാളാണെന്നും മാസ്‌ക് ധരിച്ചിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു.

വീടിന്‍റെ മുന്‍ വാതിലിലൂടെയാണ് അക്രമി അകത്തേക്ക് പ്രവേശിച്ചതെന്നാണ് പൊലീസ് നിഗമനം. വീടിന്‍റെ മുന്‍ വാതില്‍ തുറന്നാണ് പശുവിനെ കറക്കാന്‍ പോയതെന്നും പശുവിനെ കറന്ന് തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മുത്തച്ഛന്‍ പറഞ്ഞു. അടുക്കള വാതിലും തുറന്നു കിടക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയ കുട്ടിയെ രണ്ട് വീട് അപ്പുറം ഉപേക്ഷിച്ചതിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കവര്‍ച്ചയ്‌ക്ക് പിന്നാലെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് പിതാവിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയ കുടുംബം ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

ALSO READ : 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഭവം: കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്, അന്വേഷണം

ABOUT THE AUTHOR

...view details