കാസർകോട്: വീടിനുള്ളില്‍ ഉറങ്ങികിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തിനിടെ കുട്ടിക്ക് നേരെ ലൈംഗികാതിക്രമുണ്ടായതായി മെഡിക്കൽ റിപ്പോർട്ട്. കവര്‍ച്ചയ്‌ക്കിടെ കണ്ണിനും കഴുത്തിനും പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണത്തിലാണ് ഹൊസ്‌ദുര്‍ഗ് പൊലീസ്.
വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി നാട്ടുകാരന്‍ തന്നെയാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്.