ഇടുക്കി:കുമളിയില്‍ ആറ് വയസുകാരിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (ഫെബ്രുവരി 26) ഉച്ചയ്‌ക്ക് ശേഷം 3 മണിയോടെയാണ് മുരുക്കടിയ്ക്ക് സമീപം പത്തുമുറി ഭാഗത്ത് പെണ്‍കുട്ടി അലഞ്ഞ് തിരിയുന്നതായി കണ്ടെത്തിയത്.
കുമളിയില്‍ 6 വയസുകാരി ഉപേക്ഷിക്കപ്പെട്ട നിലയില്‍; ഭാഷ മനസിലാകുന്നില്ല, അന്വേഷണം ഊര്‍ജിതം - കുമളിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി
കുമളിയില്‍ അലഞ്ഞ് തിരിഞ്ഞ 6 വയസുകാരിയെ ഏറ്റെടുത്ത് പൊലീസ്. വൈദ്യ പരിശോധനക്ക് ശേഷം ബാലിക ഭവനിലേക്ക് മാറ്റി. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതം.
![കുമളിയില്‍ 6 വയസുകാരി ഉപേക്ഷിക്കപ്പെട്ട നിലയില്‍; ഭാഷ മനസിലാകുന്നില്ല, അന്വേഷണം ഊര്‍ജിതം Girl Found Abandoned In Kumily Idukki Girl Found കുമളിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി 6 വയസുകാരിയെ ഉപേക്ഷിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/26-02-2024/1200-675-20847338-thumbnail-16x9-cvf.jpg)
Published : Feb 26, 2024, 8:35 PM IST
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും ഭാഷ മനസിലാക്കാനായില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ കുമളി പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.
ഭാഷ മനസിലാകാത്തത് കൊണ്ട് മാതാപിതാക്കളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷം ആനാവിലാസത്തെ ബാലിക ഭവനിലേക്ക് മാറ്റി. സംഭവത്തില്‍ കുട്ടിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്.