കേരളം

kerala

ETV Bharat / state

കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമം; പ്രതികൾക്ക് 14 വർഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും - പതിനാല് വർഷം കഠിന തടവ്

പ്രോസിക്യൂഷൻ ഭാഗം ഒൻപത് സാക്ഷികളെയും, 41 രേഖകളും, 15 തൊണ്ടിമുതലുകളും വിചാരണ ഘട്ടത്തിൽ പരിഗണിച്ചു. കേസിലെ രണ്ടാം പ്രതി ഉമർ മുക്താറിന്‍റെ സഹോദരനായ ഷാഫുദീനെയും വിസ്‌തരിച്ചിരുന്നു.

COURT News കഞ്ചാവ് വിൽപ്പന GANJA പതിനാല് വർഷം കഠിന തടവ് തിരുവനന്തപുരം
Ganja sale; The accused were sentenced to 14 years rigorous imprisonment and a fine

By ETV Bharat Kerala Team

Published : Feb 23, 2024, 7:15 PM IST

തിരുവനന്തപുരം : കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് പതിനാല് വർഷം കഠിന തടവും, ആറ് ലക്ഷം രൂപ പിഴയും. ആലപ്പുഴ ജില്ലയിലെ കായംകുളം മുതുകുളം പത്തിയൂർ എരുവ ക്ഷേത്രത്തിന് സമീപം കുന്നിൽ തറയിൽ വീട്ടിൽ ശ്രീകുട്ടൻ (30), തമിഴ്‌നാട് കോയമ്പത്തൂർ പാലക്കാട് മെയിൻ റോഡിൽ ഉമർ മുക്താർ (23), മേട്ടുപാളയം സായി ബാബ കോവിൽ സ്വദേശി ബാബു (32) എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡിൺണല്‍ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നും തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്‌ജി കെ.പി. അനിൽകുമാര്‍ ഉത്തരവിട്ടു (Ganja sale; The accused were sentenced to 14 years rigorous imprisonment and a fine).

2021 മെയ് നാലാം തീയതി പകൽ 11.30 നാണ് കേസിനാസ്‌പദമായ സംഭവം. കുമാരപുരം പൂന്തി റോഡിൽ വച്ച് 155 കിലോ കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച കേസിലാണ് മൂന്ന് പ്രതികൾക്കും കോടതി കഠിന തടവും, പിഴയും വിധിച്ചത്. ഏഴ് ചാക്കുകളില്‍ 72 പൊതികളിലായി 155.590 കിലോ ഗ്രാം കഞ്ചാവാണ് പ്രതികള്‍ കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ചത്.

ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ 2021-ൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ജില്ലയിലെ വിവിധ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് വിൽപ്പന നടത്തുവാനും, ചില്ലറ വിൽപ്പന നടത്തുന്നവർക്ക് വിൽക്കാനുമായിരുന്നു പ്രതികളുടെ ശ്രമം.

കേസില്‍ പ്രോസിക്യൂഷൻ ഭാഗം ഒൻപത് സാക്ഷികളെയും, 41 രേഖകളും, 15 തൊണ്ടിമുതലുകളും വിചാരണ ഘട്ടത്തിൽ പരിഗണിച്ചു. കേസിലെ രണ്ടാം പ്രതി ഉമർ മുക്താറിന്‍റെ സഹോദരനായ ഷാഫുദീനെയും കേസിന്‍റെ ഭാഗമായി വിസ്‌തരിച്ചിരുന്നു. കേസിലെ ദൃക്‌സാക്ഷികളായ മൂന്ന് സ്വതന്ത്ര സാക്ഷികളും വിചാരണ ഘട്ടത്തിൽ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്‌സ് ഡി. ജി, അഭിഭാഷകരായ രഞ്ജു സി.പി, ജി. ആർ. ഗോപിക, ഇനില രാജ്. പി ആർ, എന്നിവർ ഹാജരായി.

ABOUT THE AUTHOR

...view details