കോട്ടയം:ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാടെന്ന് ആവർത്തിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായ അംഗങ്ങൾ. അവർക്ക് ഇഷ്‌ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
'ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം, തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട്'; ആവർത്തിച്ച് ജി സുകുമാരൻ നായർ - G Sukumaran Nair casts vote - G SUKUMARAN NAIR CASTS VOTE
രാജ്യത്തിന് ഗുണമുള്ള ആളുകൾക്ക് വോട്ട് ചെയ്യാനാണ് എൻഎസ്എസ് ആഹ്വാനമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
G SUKUMARAN NAIR
Published : Apr 26, 2024, 1:27 PM IST
ചങ്ങനാശ്ശേരി വാഴപ്പള്ളി തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം. രാജ്യത്തിന് ഗുണമുള്ള ആളുകൾക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് എൻഎസ്എസ് നടത്തിയതെന്ന് ജി സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.
ALSO READ:തെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തല്‍: വോട്ട് രേഖപ്പെടുത്തി വിഡി സതീശന്‍