പത്തനംതിട്ട: സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. ഏനാത്ത് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അരുണ്‍ കുമാറാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് (ജൂലൈ 10) ബിജെപി അടൂർ ഓഫീസിൽ വച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍ അരുണ്‍ കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ 62 പേർ സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെയാണ് മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നത്.
പത്തനംതിട്ടയിൽ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു - EX CPM LOCAL SECRETARY JOINED BJP - EX CPM LOCAL SECRETARY JOINED BJP
ഏനാത്ത് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അരുണ്‍ കുമാറാണ് ബിജെപിയില്‍ ചേര്‍ന്നത്.

Arun Kumar (Former CPM local secretary) (ETV Bharat)
Published : Jul 10, 2024, 9:28 PM IST
എസ്എഫ്ഐ അടൂർ ഏരിയ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ അടൂർ ഏരിയ കമ്മിറ്റി അംഗം, കൊടുമൺ ഏരിയ പ്രസിഡൻ്റ്, സിഐടിയു ഓട്ടോ ടാക്‌സി യൂണിറ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ അരുൺ കുമാർ വഹിച്ചിട്ടുണ്ട്.
Also Read:സുരേഷ് ഗോപിയെ പ്രശംസിച്ച് എൽഡിഎഫ് മേയര്‍; ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി