ഇടുക്കി: ഗോത്ര ജനതയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ ഇല ഷോപ്പുമായി വനം വകുപ്പ്. പലചരക്ക് സാധനങ്ങള്‍ മുതല്‍, സ്‌റ്റേഷനറി ഐറ്റംസ് വരെ, ഇലയില്‍ ഒരു കുടുംബത്തിലേയ്ക്ക് വേണ്ട എല്ലാമുണ്ട്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍, മറയൂരിലെ ഗോത്ര സമൂഹത്തിന് സാധനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതു വഴി വനം വകുപ്പ്.
ഇടുക്കി മേഖലയിലെ ഗോത്ര സമൂഹത്തിന് ഏറെ ഗുണകരമായിരിക്കുകയാണ് ഇല.
നോട്ട് ബുക്ക്, ബാഗ്, കുട തുടങ്ങി സ്‌കൂള്‍ തുറക്കുമ്പോള്‍ ആവശ്യമായ എല്ലാ ഉത്പന്നങ്ങളും ഇവിടെ ഉണ്ട്. പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാകുന്നു എന്നതിനൊപ്പം ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഇടനിലക്കാരില്ലാതെ വാങ്ങാമെന്നതും ഇലയുടെ പ്രത്യേകതയാണ്.