താമരശ്ശേരി ചുരത്തിന് സമീപം അടിക്കാടിന് തീപിടിച്ചു - താമരശ്ശേരി ചുരം
താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് താഴെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തീപിടിത്തം
Published : Feb 27, 2024, 10:28 PM IST
|Updated : Feb 27, 2024, 11:03 PM IST
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാടിന് തീപിടിച്ചു. ഒന്നാം വളവിന് താഴെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് 12:30 യോടെയാണ് ഇവിടത്തെ അടി കാടിന് തീപിടിച്ചത്. കനത്ത പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഇക്കാര്യം മുക്കം ഫയർ യൂണിറ്റിനെ അറിയിച്ചത്. മുക്കത്ത് നിന്നും ഫയർ യൂണിറ്റ് എത്തുമ്പോഴേക്കും തീ മറ്റിടങ്ങളിലേക്ക് കൂടി ആളിപ്പടർന്നു. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ അണച്ചത്.
കടുത്ത വെയിലിന്‍റെ ചൂടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം.