ആശങ്ക പങ്കിട്ട് കര്‍ഷകര്‍ (ETV Bharat) കോഴിക്കോട്: ജില്ലയിലുണ്ടായ കനത്ത മഴയെ തുടർന്ന് മാവൂർ മേഖലയിൽ വെള്ളപ്പൊക്കം. ആയിരക്കണക്കിന് വാഴക്കൃഷികൾ നശിച്ചു. മാവൂർ മേഖലയിലെ കർഷകര്‍ ആശങ്കയില്‍. നിരവധി വാഴകളാണ് ചീഞ്ഞ് ഒടിഞ്ഞുവീണത്.
മാവൂർ പാടം, പള്ളിയോള്‍, ചിറക്കൽ താഴം, കണ്ണിപ്പറമ്പ്, കുറ്റിക്കടവ്, ആയംകുളം, ഭാഗങ്ങളിലെ വാഴക്കൃഷിയാണ് നശിച്ചത്. കുലയെത്തിയതും കുലയ്ക്കാറായതുമായ വാഴകളാണ് ഏറെയും ചീഞ്ഞ് ഒടിഞ്ഞ് വീണത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് ഓരോ കർഷകർക്കും ഉണ്ടായത്.
നേരത്തെയും മാവൂരില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊന്നും ഒന്നോ രണ്ടോ ദിവസത്തിലേറെ നീണ്ടുനിന്നിട്ടില്ല. എന്നാൽ ഇത്തവണ ഒരാഴ്‌ചയിൽ ഏറെയാണ് വെള്ളം ഒരേ നിലയിൽ താഴ്ന്ന പ്രദേശങ്ങളിലും വയലുകളിലും നിറഞ്ഞുനിന്നത്. ഇതാണ് വാഴ കൃഷിനശിക്കാന്‍ കാരണമായത്. പ്രദേശത്ത് നിന്ന് വെള്ളം ഇറങ്ങിയെങ്കിലും മാവൂർ മേഖലയിലെ വാഴ കർഷകരുടെ നഷ്‌ടക്കണക്ക് വിലയിരുത്താനായിട്ടില്ല.
Also Read:തൃശൂരിൽ വ്യാപക നാശനഷ്‌ടം വിതച്ച് മിന്നൽ ചുഴലി- വീഡിയോ