കേരളം

kerala

ETV Bharat / state

ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെ തീപിടിത്തം; സംഭവത്തിൽ അന്വേഷണം തുടങ്ങി - Fire At BJP District Cmte Office - FIRE AT BJP DISTRICT CMTE OFFICE

കാസർകോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് തീപിടിച്ചു. സംഭത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

BJP OFFICE FIRE  INVESTIGATION ON BJP OFFICE FIRE  ബിജെപി ഓഫിസിൽ തീപിടിത്തം  FIRE ACCIDENT AT KASARAGOD
FIRE AT BJP DISTRICT CMTE OFFICE (ETV Bharat)

By ETV Bharat Kerala Team

Published : Aug 26, 2024, 1:22 PM IST

കാസർകോട്:ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ താളിപടുപ്പിലെ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ തീപിടിച്ച സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ഇന്നലെ (ഓഗസ്‌റ്റ് 25) ഉച്ചയോടെയാണ് ഓഫിസിന്‍റെ താഴത്തെ നിലയിൽ തീപിടിച്ചത്. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പാർട്ടി നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.

ഓഫിസിന്‍റെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പോസ്‌റ്ററുകൾ, കടലാസുകൾ, പൈപ്പുകൾ, ഇലക്ട്രിക് സ്വിച്ച് ബോർഡ്, വയറിങ്, തുടങ്ങിയവ കത്തിനശിച്ചെന്നും തീപിടിത്തത്തിൽ 3 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായും ജില്ലാ പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.

ഇന്നലെ ഓഫിസ് അവധിയായതിനാൽ പ്രവർത്തകർ ഇല്ലായിരുന്നെന്നും അതിനാൽ വലിയ അപകടം ഒഴിവായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിന് സ്‌റ്റേഷൻ ഓഫിസർ ഗോപാലകൃഷ്‌ണൻ മാവില, സീനിയർ ഫയർ ആന്‍റ് റെസ്ക്യു ഓഫിസർ വി കെ നിധീഷ്, ഫയർ ആന്‍റ് റെസ്ക്യു ഓഫിസർമാരായ പി ജി ജീവൻ, കെ നിരൂപ്, എസ് അരുൺകുമാർ, മിഥുൻ, അനിത്, ലിനിൻ, ശ്രീജിഷ, ഹോംഗാർഡ് വിജിത്ത് നാഥ്, രാകേഷ് എന്നിവർ പങ്കെടുത്തിരുന്നു.

Also Read:രാമനാട്ടുകരയില്‍ കെട്ടിടത്തിന് തീപിടിച്ചു

ABOUT THE AUTHOR

...view details