എറണാകുളം :വൈറ്റില പൊന്നുരുന്നി റെയിൽവെ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇളംകളം സ്വദേശി ഡെന്നി റാഫേൽ മകൻ ഡെന്നിസൺ ഡെന്നി എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
വൈറ്റിലയില്‍ ബൈക്കും സ്കോർപിയോ കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം - death in Vyttila accident - DEATH IN VYTTILA ACCIDENT
എറണാകുളത്ത് ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇളംകളം സ്വദേശികളായ അച്ഛനും മകനുമാണ് മരിച്ചത്.
ഡെന്നി റാഫേൽ മകൻ ഡെന്നിസൺ ഡെന്നി (ETV Bharat)
Published : Jun 13, 2024, 10:41 AM IST
ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കോർപിയോ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Also Read:കുവൈറ്റിലെ തീപിടിത്തം: മരിച്ചവരിൽ 4 പേര്‍ പത്തനംതിട്ട സ്വദേശികള്‍