പത്തനംതിട്ട: കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകര്‍ മരിച്ചു. കുരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പിജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് (ഓഗസ്റ്റ് 6) രാവിലെ ഏഴരയോടെ കുരമ്പാല തോട്ടുകര പാലത്തിന് സമീപത്താണ് അപകടം.
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകര്‍ക്ക് ദാരുണാന്ത്യം - FARMERS ELECTROCUTED In Field - FARMERS ELECTROCUTED IN FIELD
കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ കര്‍ഷകര്‍ മരിച്ചു. കുരമ്പാല സ്വദേശികളാണ് മരിച്ചത്.
![വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകര്‍ക്ക് ദാരുണാന്ത്യം - FARMERS ELECTROCUTED In Field ഷോക്കേറ്റ് 2 കര്‍ഷകര്‍ മരിച്ചു കാട്ടുപന്നി ഭീഷണി ELECTRIC SHOCK DEATH Farmers Died In Pathanamthitta](https://etvbharatimages.akamaized.net/etvbharat/prod-images/06-08-2024/1200-675-22138548-thumbnail-16x9-electri.jpg)
Chandrasekharan And PG Gopalapillai (ETV Bharat)
Published : Aug 6, 2024, 12:46 PM IST
|Updated : Aug 6, 2024, 1:03 PM IST
പാലത്തിന് സമീപത്തെ കൃഷിയിടത്തില്‍ ജോലിക്കെത്തിയപ്പോള്‍ വേലിയില്‍ തട്ടി ചന്ദ്രശേഖരന് ഷോക്കേറ്റു. ഇത് ശ്രദ്ധയില്‍പ്പെട്ട ഗോപാലപിള്ള രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും ഷോക്കേറ്റത് കണ്ട നാട്ടുകാര്‍ ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും കര്‍ഷകര്‍ മരിച്ചിരുന്നു. കൃഷി ആവശ്യത്തിനായി എടുത്ത വൈദ്യുതി കണക്ഷനില്‍ നിന്നാണ് പന്നിയെ തുരത്താന്‍ വേലി സ്ഥാപിച്ചിരുന്നത്.
Last Updated : Aug 6, 2024, 1:03 PM IST