കേരളം

kerala

ETV Bharat / state

ദേശീയപാത വികസനത്തിന് വഴി വിട്ടു നൽകി; പുറത്തിറങ്ങാന്‍ 'വഴി'യില്ലാതെ കുടുംബം - Family lost way for home

ദേശീയപാത വികസനത്തിന് സ്ഥലം വിട്ടു നൽകിയ പന്തീരാങ്കാവ് കുടൽ നടക്കാവ് തെക്കേ വളപ്പിൽ ശ്രീധരൻ നായര്‍ക്കും കുടുംബത്തിനും വീട്ടിലേക്കുള്ള വഴി നഷ്‌ടമായി.

NATIONAL HIGHWAY DEVELOPMENT LAND  PANTHEERAMKAVU NH DEVELOPMENT  ദേശീയപാത വികസനം ഭൂമി  പന്തീരാങ്കാവ് ദേശീയപാത വികസനം
Sreedharan Nair (ETV Bharat)

By ETV Bharat Kerala Team

Published : Aug 23, 2024, 10:32 PM IST

ദേശീയപാത വികസനത്തിന് സ്ഥലം വിട്ടു നൽകിയ കുടുംബത്തിന് വീട്ടിലേക്കുള്ള വഴി നഷ്‌ടമായി (ETV Bharat)

കോഴിക്കോട് : ദേശീയപാത വികസനത്തിന് സ്ഥലം വിട്ടു നൽകിയ കുടുംബത്തിന് വീട്ടിലേക്കുള്ള വഴി നഷ്‌ടമായി. പന്തീരാങ്കാവ് കുടൽ നടക്കാവ് തെക്കേ വളപ്പിൽ ശ്രീധരൻ നായരും കുടുംബവുമാണ് വഴിയില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായത്. ദേശീയ പാതയിൽ നിന്നും ഉയർന്നുനിൽക്കുന്ന സർവീസ് റോഡിനോട് ചേർന്നുള്ള ഭാഗത്താണ് ശ്രീധരൻ നായരുടെ വീട്. വീട്ടിൽ നിന്നും എട്ട് മീറ്റർ മാത്രം അകലത്തിലാണ് സർവീസ് റോഡ്. ഈ ഭാഗമാണ് പതിനഞ്ച് മീറ്ററോളം ഉയരത്തിൽ ഇടിച്ച് താഴ്ത്തിയത്.

2023-ല്‍ ആദ്യമായി സർവീസ് റോഡിനായി അല്‍പം ഭാഗം ഇടിച്ചു താഴ്ത്തിയപ്പോൾ വീട്ടിലെ വാഹനങ്ങൾ വീട്ടിൽ നിന്നും മാറ്റാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങൾക്കകം വീട്ടിലേക്കുള്ള വഴിയൊരുക്കാം എന്ന ഉറപ്പും ദേശീയപാത ഉദ്യോഗസ്ഥർ നൽകിയിരുന്നു. എന്നാൽ വഴി ഒരുക്കിയില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ദിവസം വീണ്ടും ആഴത്തിൽ ഇടിച്ചു താഴ്ത്തുകയും ചെയ്‌തു.

സർവീസ് റോഡിൻ്റെ ഭാഗം അല്‍പം ഉയർത്തി നിർമിക്കുകയാണെങ്കിൽ ശ്രീധരൻ നായർക്കും കുടുംബത്തിനും സുഖമായി വീട്ടിലേക്ക് വഴിയൊരുക്കാൻ കഴിയും. എന്നാൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിട്ടും അതിന് തയ്യാറാകുന്നില്ലെന്നാണ് ശ്രീധരൻ നായർ പറയുന്നത്.

വീട്ടിലേക്ക് വഴിയില്ലാത്ത അവസ്ഥയായതോടെ മറ്റുള്ളവരുടെ സ്ഥലങ്ങളിൽ കൂടിയാണ് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്. രോഗിയായ ശ്രീധരൻ നായർ വഴി നല്‍കാന്‍ നടപടിയുണ്ടാക്കണമെന്ന ആവശ്യവുമായി ദിവസവും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ സമീപിക്കുന്നുണ്ട്. എന്നാല്‍ പരാതി ചെവിക്കൊള്ളാൻ ഇതുവരെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

അതേസമയം സർവീസ് റോഡ് ഇതേ നിലയിൽ ഇനിയും മുന്നോട്ട് പോവുകയാണെങ്കിൽ പരിസരത്തെ 30 ഓളം വീട്ടുകാർക്കും വീട്ടിലേക്കുള്ള വഴി നഷ്‌ടപ്പെടും. അവരെല്ലാം വലിയ ആശങ്കയിലാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രശ്‌നം പരിഹരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Also Read :അശാസ്‌ത്രീയ ദേശീയപാത നിർമാണം: കുന്നിടിച്ചിൽ ഭീഷണിയിൽ കുടുംബങ്ങൾ; കാത്തിരിക്കുന്നത് വൻദുരന്തം

ABOUT THE AUTHOR

...view details