ന്യൂഡല്‍ഹി: സംഘടനയില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ നീക്കവുമായി ബിജെപി. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്‌ത്രീകൾക്കായി സംവരണം ചെയ്യുന്ന നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ സ്‌ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നത്.
ബൂത്ത് മുതൽ മുകളിലേക്കുള്ള വിവിധ തലങ്ങളിലുള്ള നിലവിലെ കമ്മിറ്റികളില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കും. ലോക്‌സാ, നിയമസഭാ സീറ്റുകളിൽ മൂന്നിലൊന്ന് സംവരണം ചെയ്യുന്ന നിയമം പ്രാബല്യത്തിൽ വരുമ്പോൾ, കഴിവുള്ള സ്ഥാനാർഥികളെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ ബൂത്ത് തലം മുതല്‍ വനിതാ നേതാക്കളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാര്‍ട്ടിയില്‍ സ്‌ത്രീകളുടെ അഭാവമുണ്ടെന്നും, അവരെ മുൻപന്തിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാൻ എല്ലാ നേതാക്കളും പരിശ്രമിക്കണമെന്നും, ബൂത്ത് തലം മുതല്‍ സ്‌ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പട്ടികജാതി, പിന്നാക്ക, പട്ടികവർഗ വിഭാഗങ്ങളിലെ സ്‌ത്രീ നേതാക്കളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമം പാർട്ടി തുടരുകയാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
മണ്ഡലം, ജില്ലാ യൂണിറ്റുകൾ പോലുള്ള സംഘടനാ ഘടനയുടെ അടിസ്ഥാന യൂണിറ്റുകളിലാണ് സ്‌ത്രീകളുടെ അഭാവം കൂടുതല്‍ ഉള്ളത്. പുരുഷ മേധാവിത്വമുള്ള പ്രാദേശിക രാഷ്‌ട്രീയത്തില്‍ സ്‌ത്രീകളുടെ അഭാവമുണ്ടെന്നും ഇത് മാറണമെന്നും പാർട്ടി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
എല്ലാ പാർട്ടികൾക്കും ഇത് ബാധകമാണ്, സ്‌ത്രീകളുടെ പ്രാതിനിധ്യം എല്ലാ പാര്‍ട്ടികളും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വനിതാ സംവരണ ബിൽ കഴിഞ്ഞ വർഷം പാർലമെന്‍റ് പാസാക്കിയിരുന്നു. ഇതുപ്രകാരം സംസ്ഥാന അസംബ്ലികളിലും ലോക്‌സഭയിലും സ്‌ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്‌തിട്ടുണ്ട്.