എറണാകുളം:ഇ പി ജയരാജൻ വധശ്രമക്കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെ സുധാകരൻ നൽകിയ ഹർജിയിലാണ് വിധി പറയുക. കോടതി നിർദേശം അനുസരിച്ച് നേരത്തെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ട്രെയിൻ യാത്രയ്‌ക്കിടെ ഇപി ജയരാജനെ വധിക്കാൻ ശ്രമം; കെ സുധാകരന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് പറയും - EP Jayarajan Murder Attempt Case - EP JAYARAJAN MURDER ATTEMPT CASE
കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നതാണ് ഹര്‍ജിയില്‍ കെ സുധാകരന്‍റെ ആവശ്യം.
Published : May 21, 2024, 7:52 AM IST
കുറ്റപത്രം റദ്ദാക്കണം എന്ന ആവശ്യമാണ് സുധാകരൻ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ, സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഇപി ജയരാജനെ 1995 ഏപ്രിൽ 12-ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ട്രെയിനിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രം ചാലിൽ ശശി വെടിയുതിർക്കുകയായിരുന്നു. പേട്ട ദിനേശൻ, ടി പി രാജീവൻ, ബിജു, കെ സുധാകരൻ എന്നിവരാണ് മറ്റു പ്രതികൾ. പ്രതികൾ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാൻ സുധാകരൻ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.