കേരളം

kerala

കൂർക്കഞ്ചേരിയിൽ ലോറിയിൽ കയറ്റുന്നതിനിടെ ആന ഇടഞ്ഞു: പാപ്പാന് പരിക്ക് - ELEPHANT TURNS VIOLENT AT THRISSUR

By ETV Bharat Kerala Team

Published : Jul 31, 2024, 4:01 PM IST

ലോറിയിൽ കയറ്റുന്നതിനിടെ ഇടഞ്ഞ ആനയുടെ ആക്രണമത്തില്‍ പാലക്കാട് പുതുനഗരം സ്വദേശി സിയാദിനാണ് പരിക്കേറ്റത്.

കൂർക്കഞ്ചേരിയിൽ ആന ഇടഞ്ഞു  പാപ്പാനെ ആന ആക്രമിച്ചു  KOORKENCHERY ELEPHANT ATTACK  KOORKENCHERY ELEPHANT TURNS VIOLENT
Elephant attack in Koorkenchery (ETV Bharat)

കൂർക്കഞ്ചേരിയിൽ ലോറിയിൽ കയറ്റുന്നതിനിടെ ആന ഇടഞ്ഞു (ETV Bharat)

തൃശൂർ:കൂർക്കഞ്ചേരിയിൽ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്. പാലക്കാട് പുതുനഗരം സ്വദേശി സിയാദിനാണ് പരിക്കേറ്റത്. ഇന്നലെ(ജൂലൈ 30) രാത്രിയായിരുന്നു സംഭവം.

ലോറിയിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് ആന ഇടഞ്ഞത്. 'കടക്കാച്ചൽ ഗണേഷ്' എന്ന ആനയാണ് ഇടഞ്ഞത്. ലോറിക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. ഇതേ തുടർന്ന് ഡ്രൈവർ ലോറി സമീപത്തു നിന്നും മാറ്റുന്നതിനിടെ എതിർവശത്ത് നിന്നും വരുകയായിരുന്ന കാറിൽ തട്ടി. തുടർന്ന് കാറിന്‍റെ മിറർ തകർന്നു.

Also Read: വീഡിയോ: കരകവിഞ്ഞൊഴുകുന്ന പുഴയ്‌ക്ക് നടുവില്‍ കാട്ടാന, പുഴ കടക്കാന്‍ ഒരുമണിക്കൂര്‍ നീണ്ട ശ്രമം

ABOUT THE AUTHOR

...view details