മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുസ്‌ലിം ലീഗ് വിമര്‍ശനത്തിനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വയനാടും പാലക്കാട്ടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരമാണെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ചേരി തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ എല്‍ഡിഎഫ് പ്രചരിപ്പിക്കുമ്പോള്‍ ചോരുന്നത് അവരുടെ തന്നെ വോട്ടാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനം ഉണ്ടായില്ലെങ്കിലാണ് അത്ഭുതമെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് വന്ന കണക്ക് പ്രകാരം പലയിടത്തും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. ചോർച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിനാണ്, എന്നാല്‍ വയനാട്ടിലും പാലക്കാടും യുഡിഎഫിന് ലഭിച്ചത് വലിയ ഭൂരിപക്ഷവും. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എസ്‌ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ചേര്‍ത്ത് ആരോപണം ഉന്നയിക്കുമ്പോള്‍ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണം.
ചോർച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിനാണ്. കാർഡ് മാറ്റി കളിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രി മണ്ഡലത്തിലെ പല ബൂത്തുകളിലും എല്‍ഡിഎഫ് ബിജെപിക്കും പിന്നിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടത് പക്ഷത്തിന്‍റേതാണ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തില്‍ മാത്രം പറയാനാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
Also Read: ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വിമർശനം; പിഎംഎ സലാമിനെ തള്ളി മുസ്‌ലിം ലീഗ്