ETV Bharat / education-and-career

പ്രൗഢ ഗംഭീരം മൂന്നാം നാള്‍; കണ്ണൂരും തൃശൂരും ഇഞ്ചോടിഞ്ച് മത്സരം - STATE SCHOOL KALOLSAVAM 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇന്നലെ 62 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി. 625 പോയിന്‍റോടെ കണ്ണൂര്‍ മുന്നില്‍.

STATE SCHOOL KALOLSAVAM 2025  സംസ്ഥാന സ്‌കൂള്‍ കലോത്സവം  കലോത്സവം 2025 പോയിന്‍റ് നില  KALOLSAVAM 2025
State school Kalolsavam 2025 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 7, 2025, 7:21 AM IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ മൂന്നാം നാളായ ഇന്നലെ 62 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി. 249 ഇനങ്ങളില്‍ 156 എണ്ണം ഇന്നലെ വൈകുന്നേരമായപ്പോഴേക്കും പൂര്‍ത്തിയായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടിയത് കണ്ണൂര്‍ ജില്ലയാണ്.

625 പോയിന്‍റ് നേടിയാണ് കണ്ണൂര്‍ മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ 622 പോയിന്‍റുകളുമായി തൃശൂര്‍ ജില്ലയാണുള്ളത്. അതേസമയം കോഴിക്കോടും പാലക്കാടുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. കോഴിക്കോടിന് 614 പോയിന്‍റും പാലക്കാടിന് 612 പോയിന്‍റും നേടാനായി.

61 ഇനങ്ങളിലാണ് ഇന്നലെ മത്സരം നടന്നത്. ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പൊതുവിഭാഗത്തില്‍ 27 ഇനങ്ങളിലും ഹൈസ്‌കൂള്‍ സംസ്‌കൃതം വിഭാഗത്തില്‍ മൂന്നിനങ്ങളും അറബിക് വിഭാഗത്തില്‍ നാലിനങ്ങളിലുമാണ് മത്സരങ്ങള്‍ അരങ്ങേറിയത്. കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരളനടനം, കോല്‍ക്കളി, ആണ്‍കുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടന്‍ തുള്ളല്‍, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലയപുലയ ആട്ടം, സംഘഗാനം, കഥാപ്രസംഗം, ബാന്‍ഡ് മേളം തുടങ്ങിയ ഇനങ്ങളില്‍ വേദികള്‍ തോറും കലാകാരന്മാര്‍ നിറഞ്ഞാടി.

കലോത്സവ നഗരിയില്‍ ഒരുക്കിയിട്ടുള്ള ഭക്ഷണപ്പന്തലില്‍ ഇന്നലെയെത്തിയത് 25,000 പേര്‍. ഉച്ച ഭക്ഷണത്തിന് അടപ്രഥമനും മീനില്ലാത്ത മീന്‍ കറിയുമായിരുന്ന പ്രത്യേക വിഭവങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഭക്ഷണപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജിആര്‍ അനില്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ്‌, അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Also Read: പോരാട്ടം കനക്കുന്ന നാലാം നാള്‍; കലോത്സവ വേദിയിലെ ഇന്നത്തെ മത്സരങ്ങളും വേദികളുമറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.