ന്യൂഡൽഹി: സംഭാലിൽ മസ്‌ജിദ് സര്‍വേയില്‍ പ്രതിഷേധിച്ചവരെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. അക്രമ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദികൾ ബിജെപിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി തീര്‍ത്തും അനുതാപമില്ലാത്ത പ്രവർത്തികളാണ് കാണിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ബിജെപിയുടെ പ്രവൃത്തി വിഭജനം വർദ്ധിപ്പിക്കുകയും ഹിന്ദു - മുസ്‌ലിം സമുദായങ്ങൾക്കിടയിൽ വിവേചനം വളർത്തുകയും ചെയ്യുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്‍റെ പക്ഷപാതപരമായ സമീപനമാണ് സംഭാലില്‍ കണ്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഭാല്‍ പൊലീസിന്‍റെ സമീപനം അത്യന്തം ദൗർഭാഗ്യകരമാണെ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളോടും ദുഖം അറിയിക്കുന്നു. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'പരസ്‌പര സൗഹാർദവും സമാധാനവും നിലനിർത്താനാണ് എന്‍റെ അഭ്യർത്ഥന. വർഗീയതയുടെയും വിദ്വേഷത്തിന്‍റേയും മുകളില്‍ ഐക്യത്തിന്‍റേയും ഭരണഘടനയുടേയും പാതയിലൂടെ ഇന്ത്യ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാനാണ് നാമെല്ലാവരും ഒരുമിച്ച് ചേരേണ്ടത്.'- രാഹുൽ ഗാന്ധി പറഞ്ഞു.
संभल, उत्तर प्रदेश में हालिया विवाद पर राज्य सरकार का पक्षपात और जल्दबाज़ी भरा रवैया बेहद दुर्भाग्यपूर्ण है। हिंसा और फायरिंग में जिन्होंने अपनों को खोया है उनके प्रति मेरी गहरी संवेदनाएं हैं।
— Rahul Gandhi (@RahulGandhi) November 25, 2024
प्रशासन द्वारा बिना सभी पक्षों को सुने और असंवेदनशीलता से की गई कार्रवाई ने माहौल और…
പ്രതികരിച്ച് പ്രിയങ്കയും
യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സംസ്ഥാനത്ത് ഭിന്നത സൃഷ്‌ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. വിഷയം മനസ്സിലാക്കി നീതി നടപ്പാക്കണമെന്ന് സുപ്രീം കോടതിയോട് പ്രിയങ്ക ആവശ്യപ്പെട്ടു. സമൂഹമാധ്യമമായ എക്‌സിലാണ് പ്രിയങ്കയുടെ കുറിപ്പ്.
'ഉത്തർപ്രദേശിലെ സംഭാലിലുണ്ടായ തർക്കത്തിൽ സംസ്ഥാന സർക്കാരിന്‍റെ സമീപനം വളരെ ദൗർഭാഗ്യകരമാണ്. സെൻസിറ്റീവായ ഒരു വിഷയത്തിൽ ഭരണകൂടം ആരുടേയും വാക്കുകൾക്ക് ചെവികൊടുക്കാതെ തിടുക്കത്തിൽ പെരുമാറിയ രീതി വളരെ ദൗർഭാഗ്യകരമാണ്. ഇരു കക്ഷികളെയും കേള്‍ക്കാനുള്ള മനസ് കാണിക്കാതെ സർക്കാർ തന്നെ അവിടത്തെ അന്തരീക്ഷം തകർക്കുകയാണ് ചെയ്‌തത്.' - പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.
संभल, उत्तर प्रदेश में अचानक उठे विवाद को लेकर राज्य सरकार का रवैया बेहद दुर्भाग्यपूर्ण है। इतने संवेदनशील मामले में बिना दूसरा पक्ष सुने, बिना दोनों पक्षों को विश्वास में लिए प्रशासन ने जिस तरह हड़बड़ी के साथ कार्रवाई की, वह दिखाता है कि सरकार ने खुद माहौल खराब किया। प्रशासन ने…
— Priyanka Gandhi Vadra (@priyankagandhi) November 25, 2024
ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്‌ജിദ് ക്ഷേത്രം തകര്‍ത്താണ് ഉണ്ടാക്കിയത് എന്ന ആരോപണത്തെ തുടര്‍ന്നാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കിയത്. വിഷ്‌ണു ശങ്കര്‍ ജയിൻ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മസ്‌ജിദ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. മസ്‌ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്‍റെ ആവശ്യം. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു.
രണ്ടാം ഘട്ട സർവേ നടത്താൻ എത്തിയ സംഘത്തിന് നേരെ ഇന്നലെ സംഭാലില്‍ കല്ലേറ് ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടലുണ്ടായത്. പൊലീസ് വെടിവെപ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംഭാലില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.