ETV Bharat / education-and-career

യുജിസി നെറ്റ് പരീക്ഷയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം? അസിസ്‌റ്റന്‍റ് പ്രൊഫസർ നിയമനവും പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ വിശദമായി അറിയാം - UGC NET DECEMBER CYCLE

ഡിസംബർ 10 വരെയാണ് ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവുക. ജനുവരി 1 മുതല്‍ 19 വരെ പരീക്ഷകള്‍ നടക്കും.

NATIONAL TESTING AGENCY EXAMS  UGC NET APPLICATIONS  UGC NET EXAM DATE  UGC NET APPLICATION LAST DATE
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 25, 2024, 1:08 PM IST

പിഎച്ച്ഡി പ്രവേശനവും അസിസ്‌റ്റന്‍റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ നടന്നു വരുന്ന സുപ്രധാന പരീക്ഷയാണ് യുജിസി നെറ്റ്. ഡിസംബർ സൈക്കിള്‍ പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ച് നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി (എന്‍ടിഎ) കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു.

നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലെനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ഡിസംബർ 10 വരെയാണ് ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവുക. ജനുവരി ഒന്ന് മുതല്‍ 19 വരെയാണ് പരീക്ഷകള്‍ നടക്കുക. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്, അസിസ്‌റ്റന്‍റ് പ്രൊഫസർ നിയമനം, അസിസ്‌റ്റന്‍റ് പ്രൊഫസർ നിയമനവും പിഎച്ച്ഡി പ്രവേശനവും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള യോഗ്യത നേടുന്നതിനായാണ് പരീക്ഷ നടത്തുന്നത്.

2024 ജനുവരി 1 മുതൽ ജനുവരി 19 വരെയാണ് നെറ്റ് ഡിസംബർ സൈക്കിൾ പരീക്ഷ നടക്കുക. 85 വിഷയങ്ങളിലാണ് പരീക്ഷ. 3 മണിക്കൂർ ദൈർഘ്യമുള്ള ടെസ്‌റ്റിൽ രണ്ട് പേപ്പറുകൾ ആണ് ഉണ്ടാകുക. രണ്ട് പേപ്പറുകളിലും ഒബ്‌ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷക്കിടയിൽ ഇടവേള ഉണ്ടാകില്ല. എല്ലാ വിഷയങ്ങൾക്കുമുള്ള നെറ്റ് പരീക്ഷയുടെ സിലബസ് https://www.ugcnetonline.in/syllabus-new.php എന്നതിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

പിഎച്ച്ഡി പ്രവേശനം

നെറ്റ് പരീക്ഷയിൽ നേടുന്ന മാർക്കിന് 70 ശതമാനവും ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്‍റർവ്യൂവിലെ പ്രകടനത്തിന് 30 ശതമാനവുമാണ് പിഎച്ച്ഡി പ്രവേശനത്തിന് വെയ്‌റ്റേജ് ലഭിക്കുക. പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത നേടുന്ന വിദ്യാർഥികളുടെ പരീക്ഷ ഫലത്തിന് ഒരു വർഷത്തേക്ക് സാധുത ഉണ്ടാകും.

അപേക്ഷിക്കാനുള്ള യോഗ്യത

അപേക്ഷകൻ ആർട്‌സ് അല്ലെങ്കിൽ സയൻസ് ഗ്രൂപ്പുകളിൽ 55% മാർക്കോടെ (റൗണ്ടിംഗ് ഓഫ് ഇല്ലാതെ) ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. OBC NCL/SC/ST/PWD/മൂന്നാം ലിംഗ വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും. ബിരുദാനന്തര ബിരുദമോ തത്തുല്യമായ കോഴ്‌സോ പഠിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം.

അത്തരം ഉദ്യോഗാർഥികൾ NET ഫല പ്രഖ്യാപനം വന്ന് രണ്ട് വർഷത്തിനകം കോഴ്‌സ് നിശ്ചിത ശതമാനം മാർക്കോടെ പൂർത്തിയാക്കിയിരിക്കണം. പിഎച്ച്ഡി യോഗ്യത നേടിയവർ ഒരു വർഷത്തിനകവും കോഴ്‌സ് പൂർത്തിയാക്കിയിരിക്കണം. അല്ലാത്ത പക്ഷം ഇവരെ അയോഗ്യരാക്കി കണക്കാക്കും.

നാല് വർഷം/8 സെമസ്റ്റർ ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് കുറഞ്ഞത് 75% മാർക്ക് എങ്കിലും ഉണ്ടെങ്കിലേ പരീക്ഷ എഴുതാൻ സാധിക്കൂ. എസ്‌സി/എസ്‌ടി/ഒബിസി/എൻസിഎൽ/ഭിന്നശേഷിയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇഡബ്ല്യുഎസ്) വിഭാഗത്തിൽ പെട്ടവർക്ക് 70% മാർക്ക് മതിയാകും.

നാല് വർഷത്തെ ബിരുദത്തിൻ്റെ അടിസ്ഥാനത്തിൽ നെറ്റ് യോഗ്യത നേടുന്നവർക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) അവാർഡിനും പിഎച്ച്ഡി പ്രവേശനത്തിനും അർഹതയുണ്ടാകും. അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് ഇവർക്ക് അർഹതയുണ്ടായിരിക്കില്ല. നാല് വർഷത്തെ ബാച്ചിലേഴ്‌സ് ഡിഗ്രി പ്രോഗ്രാമുള്ളവർക്ക് ബിരുദ വിഷയം ഏത് തന്നെയാണെങ്കിലും പിഎച്ച്ഡി പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ പരീക്ഷ എഴുതാനുള്ള അവസരവുമുണ്ട്.

പുതുതായി ചേർത്ത വിഷയങ്ങള്‍

ഡിസാസ്‌റ്റർ മാനേജ്‌മെൻ്റ്, ആയുർവേദ ജീവശാസ്ത്രം തുടങ്ങി പുതുതായി ചേർത്ത വിഷയങ്ങളുടെ ലിസ്‌റ്റ് https://ugcnet.nta.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് അവരുടെ ബിരുദാനന്തര ബിരുദ വിഷയത്തിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. NET വിഷയങ്ങളുടെ പട്ടികയിൽ ബിരുദാനന്തര ബിരുദം ഉൾപ്പെടാത്ത അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പരീക്ഷ എഴുതാവുന്നതാണ്.

മറ്റു സ്‌കോളർഷിപ്പുകള്‍

സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം വഴി നൽകുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ദേശീയ ഫെലോഷിപ്പ് (NFSC), മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള ദേശീയ ഫെലോഷിപ്പ് (NFOBC), വൈകല്യമുള്ള വ്യക്തികൾക്കുള്ള ദേശീയ ഫെലോഷിപ്പ് (NFPwD) എന്നിവക്കും ഈ പരീക്ഷയിലൂടെയാണ് അർഹത നേടാനാകുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.