ETV Bharat / state

പാലക്കാട്ടെ തിരിച്ചടിയുടെ കാരണമെന്ത്; ബിജെപിയില്‍ കൂലങ്കഷമായ ചര്‍ച്ച - PALAKKAD MUNICIPALITY K SURENDRAN

നഗരസഭാ പരിധിയിൽ ഇത്തവണ യുഡിഎഫിന് ലീഡ് ലഭിച്ചത് ബിജെപി നേതാക്കൾക്ക് ഉണ്ടാക്കിയിരിക്കുന്ന തലവേദന ചെറുതല്ല.

പാലക്കാട് തോൽവി സുരേന്ദ്രൻ  BJP K SURENDRAN  PALAKKAD MUNICIPALITY  പാലക്കാട് നഗരസഭ
K SURENDRAN- FILE PHOTO (Etv Bharat)
author img

By

Published : Nov 25, 2024, 12:59 PM IST

പാലക്കാട്: പാലക്കാട് നഗരസഭയിലുണ്ടായ തിരിച്ചടിയില്‍ ബിജെപിയില്‍ കൂലങ്കശമായ ചര്‍ച്ച. രണ്ടു ടേമായി പാർട്ടി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ച വിശദമായി പരിശോധിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് കെഎം ഹരിദാസും സി കൃഷ്‌ണകുമാറും വ്യക്തമാക്കി. 39549 വോട്ടാണ് എൻഡിഎക്ക് ഇത്തവണ പാലക്കാട് ലഭിച്ചത്. 2021 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 10671 വോട്ടിൻ്റെ കുറവുണ്ട്.

2021ൽ മെട്രോമാൻ ശ്രീധരൻ സ്ഥാനാർഥിയായപ്പോൾ ലഭിച്ച വോട്ട് ബിജെപിയുടെ അടിസ്ഥാന വോട്ടല്ലെന്ന വാദം ഉന്നയിച്ച് ജില്ലാ നേതൃത്വം പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ നാലായിരത്തോളം വോട്ട് കുറഞ്ഞത് ജില്ലാ നേതൃത്വത്തിൻ്റെ വാദത്തിന് മുനയൊടിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലും കൃഷ്‌ണ കുമാർ തന്നെയായിരുന്നു എൻഡിഎ സ്ഥാനാർഥി എന്നതാണ് പ്രധാന കാരണം. അതേസമയം നഗരസഭാ പരിധിയിൽ ഇത്തവണ യുഡിഎഫിന് ലീഡ് ലഭിച്ചത് ബിജെപി നേതാക്കൾക്ക് ഉണ്ടാക്കിയിരിക്കുന്ന തലവേദന ചെറുതല്ല.

നഗരസഭാ പരിധിയിലെ 106 ബൂത്തുകളിൽ 63 എണ്ണത്തിലും രാഹുല്‍ മാങ്കൂട്ടത്തിനാണ് ലീഡ് ലഭിച്ചത്. കൃഷ്‌ണ കുമാറിന് 40 ബൂത്തിൽ മാത്രമായിരുന്നു മുൻതൂക്കം. എൻഡിഎക്ക് 13 ബൂത്തുകളിൽ താഴെ വോട്ടാണ് ലഭിച്ചത്. അതിൽ മൂന്നെണ്ണത്തിൽ പത്തിൽ താഴെ വോട്ട് എന്നതും തോല്‍വിയുടെ ആഘാതം കൂട്ടുന്നു. ആർഎസ്എസ് അടിത്തട്ടിൽ ഇറങ്ങി പണിയെടുത്തിട്ടും പാലക്കാട്ട് ഉണ്ടായ തിരിച്ചടി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാർട്ടിയിലെ ചേരിപ്പോരിൽ സുരേന്ദ്രനൊപ്പം ഉറച്ചു നിൽക്കുന്നവരുടെ പൂർണ നിയന്ത്രണത്തിലാണ് പാലക്കാട് ജില്ലാ കമ്മിറ്റി. സുരേന്ദ്രൻ്റെ വിശ്വസ്‌തനായാണ് സി കൃഷ്‌ണ കുമാർ അറിയപ്പെടുന്നത്. എന്നാല്‍ സ്ഥാനാർഥി നിർണയം തൊട്ട് എല്ലാം പാളി എന്നാണ് വിമർശനം ഉയരുന്നത്. മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ അവസാന ഘട്ടം വരെ വാദിച്ചിരുന്നു. കൃഷ്‌ണ കുമാറിൻ്റെ സ്ഥാനാർഥിത്വത്തിനെതിരേ മുതിർന്ന നേതാവും പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ എൻകെ ശിവരാജൻ പരസ്യ പ്രതികരണം നടത്തിയതും വിവാദമായിരുന്നു.

പാൽ സൊസൈറ്റി തെരഞ്ഞെടുപ്പ് മുതൽ ലോകസഭാ തെരഞ്ഞെടുപ്പ് വരെ കൃഷ്‌ണ കുമാറിനെ മാത്രമേ സ്ഥാനാർഥിയാക്കാനുള്ളൂ എന്ന വിമർശനമുയർത്തിയാണ് സന്ദീപ് വാര്യർ പാർട്ടി വിട്ടത്. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ബിജെപിയുടെ വോട്ടിനെ ബാധിച്ചിട്ടില്ലെന്ന് മുതിർന്ന നേതാക്കൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ വോട്ടെടുപ്പിന് തൊട്ടുമുമ്പുണ്ടായ നാടകം സാധാരണ പ്രവർത്തരുടെ മനോവീര്യത്തെ ബാധിച്ചിട്ടുണ്ട്. സന്ദീപ് വാര്യരെ പാർട്ടിയിൽ പിടിച്ചു നിർത്താൻ സുരേന്ദ്രൻ ശ്രമിച്ചില്ലെന്ന വിമർശനവും ഉയരുന്നു.

പാലക്കാട് നഗരസഭാ ഭരണത്തിലെ വിഭാഗീയ പ്രശ്നങ്ങളും ബിജെപിക്ക് തിരിച്ചടിയായതായി രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഏതാനും മാസം മുമ്പാണ് പ്രിയ അജയനെ നഗരസഭ ചെയർപേഴ്‌സൺ സ്ഥാനത്തു നിന്ന് മാറ്റി പകരം പ്രമീള ശശിധരനെ നിയോഗിച്ചത്. പ്രിയ അജയൻ പ്രചാരണത്തിൻ്റെ ആദ്യഘട്ടത്തിൽ രംഗത്തിറങ്ങിയിരുന്നില്ല. അവരുൾപ്പെടെ ചില കൗൺസിലർമാർ സന്ദീപ് വാര്യർക്ക് പിറകേ പാർട്ടി വിടുമെന്ന് അഭ്യൂഹം പരന്നിരുന്നു. ആർഎസ്എസിൻ്റെ ഇടപെടലിനെത്തുടർന്ന് പ്രചാരണത്തിൻ്റെ അവസാന നാളുകളിലാണ് പ്രിയ അജയൻ രംഗത്തിറങ്ങിയത്. പാർട്ടിയിലെ സാമുദായികമായ ചേരിതിരിവുകളും ബിജെപിക്ക് ദോഷം ചെയ്‌തെന്നാണ് കരുതപ്പെടുന്നത്.

പ്രബല വിഭാഗമായ തമിഴ് മൂത്താൻ സമുദായമാണ് നഗരസഭയിൽ പാർട്ടിയുടെ പ്രധാന വോട്ട് ബാങ്ക്. സി കൃഷ്‌ണ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആ സമുദായത്തിലെ നേതാക്കളെ അവഗണിക്കുന്നതായി വിമർശനമുയർന്നു. ക്രൈസ്‌തവ പിന്തുണ ലക്ഷ്യമിട്ട് മുനമ്പം വിഷയമുയർത്തി നടത്തിയ പ്രചരണവും, സഖ്യകക്ഷിയായ ബിഡിജെഎസിൻ്റെ സഹകരണത്തോടെ പഞ്ചായത്തുകളിൽ വോട്ട് വർധിപ്പിക്കാനുള്ള ശ്രമവും വിജയം കണ്ടില്ലെന്നും വിമർശകർ പറയുന്നു.

Read More: സംഭാല്‍ സംഘര്‍ഷം: നഗരാതിര്‍ത്തി അടച്ചു, പുറത്തുനിന്നുള്ളവര്‍ക്ക് വിലക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാഭരണകൂടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.