ഇടുക്കി:കേരളത്തിലെ ഏറ്റവും ദുർഘടമായ പോളിംഗ് ബൂത്തുകൾ ഉൾപ്പെടുന്ന ഇടമലക്കുടിയിലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൂന്നാറിൽ നിന്നും യാത്ര തിരിച്ചു. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1844 വോട്ടര്‍മാരാണ്. 85 വയസിന് മുകളില്‍ പ്രായമുള്ള 10 വോട്ടര്‍മാരും ഇതിലുള്‍പ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും വീട്ടിൽ നിന്ന് തന്നെ വോട്ട് ചെയ്‌തു കഴിഞ്ഞു.
ഇടമലക്കുടി ട്രൈബല്‍ സ്‌കൂള്‍, മുളകുത്തറക്കുടി കമ്മ്യൂണിറ്റി ഹാള്‍, പറപ്പയാര്‍ക്കുടി ഇഡിസി സെന്‍റര്‍ എന്നിങ്ങനെ മൂന്നു ബൂത്തുകളാണ് ഇവിടെയുള്ളത്. ഇവിടേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾക്കൊപ്പം ആഹാര, താമസ സാധനങ്ങളുമായി ഉദ്യോഗസ്ഥർ മൂന്നാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും യാത്രതിരിച്ചു. ദേവികുളം സബ് കലക്‌ടർ വി എം ജയകൃഷ്‌ണൻ സംഘത്തെ യാത്രയാക്കി.