തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് വിവരാവകാശ മറുപടി നല്‍കുന്നതിൽ വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്‌പിയെ സസ്പെന്‍ഡ് ചെയ്‌തു. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്‌പിയുമായ എം എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം പ്രകാരമാണ് നടപടി.
തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്‌ക്കും കളങ്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് ഡിവൈഎസ്‌പി മറച്ചുവച്ചു. തെറ്റായ വാര്‍ത്ത പ്രചരിക്കാൻ ഡിവൈഎസ്‍പിയുടെ നടപടി കാരണമായെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും