തിരുവനന്തപുരം : പിറന്നാളാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കഴക്കൂട്ടം ബി സിക്‌സ് ബാര്‍ റസ്റ്റോറന്‍റില്‍ ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. കുത്തേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സൂരജ്, ഷാലു, ഷമീം, ജിനോ, അനസ് എന്നിവരാണ് ബാറില്‍ തമ്മിലടിച്ചത്.
ഷാലുവിന്‍റെ ശ്വാസകോശത്തിലും സൂരജിന്‍റെ കരളിനും പരിക്കേറ്റിറ്റുണ്ട്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. സംഘര്‍ത്തില്‍ സാരമായി പരിക്കേറ്റ കല്ലമ്പലം ഞാറയില്‍ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കഠിനംകുളം മണക്കാട്ടില്‍ ഷമീം (34) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.