സ്‌കൂളിലേക്ക് കൊണ്ടുവന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് അധ്യാപകർക്ക് നേരെ വധഭീഷണി മുഴക്കിയ പ്ലസ് വൺ വിദ്യാർഥിയുടെ വീഡിയോ പ്രചരിപ്പിച്ച അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. പ്രേം കുമാര്‍. 'ശുദ്ധ തോന്നിവാസമാണ് ആ അധ്യാപകർ ചെയ്‌തത്' എന്ന് തുടങ്ങുന്ന പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് പ്രേം കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.
സ്‌കൂളിന്‍റെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയുമെല്ലാം പിശകും പ്രശ്‌നവും കൊണ്ടായിരിക്കാം ആ വിദ്യാര്‍ഥി അങ്ങനെ പെരുമാറിയത്. അതില്‍ അന്വേഷണമാവാം. പക്ഷേ, ആ കുട്ടിയുടെ വീഡിയോ എടുത്ത് നാടുമുഴുവൻ പ്രചരിപ്പിക്കുന്ന അധ്യാപകൻ ചെയ്‌തത് ശുദ്ധ തോന്നിവാസമാണെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ പ്രിൻസിപ്പില്‍ ചെയ്‌തതും ക്രിമിനല്‍ കുറ്റം തന്നെയാണെന്നും പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി.
"എഡ് മാഷ് ചെയ്‌തത് കുറ്റകരമായ ചെയ്തിയാണ്. അധ്യാപന പണിയെടുത്ത് ശമ്പളം വാങ്ങുന്നൊരു സർക്കാർ ജീവനക്കാരൻ/ജീവനക്കാരി ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ക്രിമിനൽ കുറ്റമാണത്. അത് ഷെയർ ചെയ്‌തത് അർമാദിക്കുന്ന കേശവൻമാമന്മാരെയും മാമിമാരെയും പറഞ്ഞു നന്നാക്കൽ നടപ്പുള്ള കാര്യമല്ല. പക്ഷേ, പ്രായപൂർത്തിയാവാത്തൊരു വിദ്യാർത്ഥിയുടെ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്ന ഒരു ഗവൺമെന്‍റ് സെർവന്‍റിനെ നിലയ്ക്കു നിർത്താൻ ഇന്നാട്ടിൽ സംവിധാനമുണ്ട്. അതുപയോഗിക്കേണ്ടതുണ്ട്," എന്നും അദ്ദേഹം കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം....
"ശുദ്ധതോന്നിവാസമാണ് ആ അധ്യാപകർ ചെയ്‌തത്.
സ്‌കൂളുകളെപ്പറ്റി വളരെ പ്രശസ്തമായൊരു ചൊല്ലുണ്ട്.
There is no such thing as bad student;
only bad teacher.
വടിയെടുക്കുന്ന അദ്ധ്യാപകൻ നല്ല അധ്യാപകനാവില്ലെന്ന് പറഞ്ഞത് വിജയൻ മാഷാണ്.