കേരളം

kerala

ETV Bharat / state

വയനാട് ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പൊലീസ് മേധാവി

സുരക്ഷ ചുമതലയിൽ കേന്ദ്ര സായുധ സേനകളെയും 2500 പൊലീസുകാരേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ വിശ്വനാഥ് അറിയിച്ചു.

DISTRICT POLICE CHIEF R VISWANADH  WAYANAD LOKSABHA BYELECTION 2024  BYELECTION PREPARATIONS WAYANAD  വയനാട് ഉപതെരഞ്ഞെടുപ്പ് 2024
District Police Chief R Viswanadh (ETV Bharat)

By ETV Bharat Kerala Team

Published : Nov 11, 2024, 10:34 PM IST

മലപ്പുറം:വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് അറിയിച്ചു. സുരക്ഷ ചുമതലകള്‍ക്കായി 2500 പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും രണ്ട് കമ്പനി കേന്ദ്ര സേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയന്‍ സേനാംഗങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ 11 പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട് സ്‌റ്റേഷനുകള്‍ ആസ്ഥാനമാക്കി മൂന്ന് ഇലക്ഷന്‍ സബ് ഡിവിഷന്‍ ഡിവൈഎസ്‌പിമാരുടെ കീഴില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ വിശ്വനാഥ് വ്യക്തമാക്കി.

ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് സംസാരിക്കുന്നു (ETV Bharat)

നേരത്തെ മാവോയിസ്‌റ്റ് സാന്നിധ്യം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ കേന്ദ്രസേനയുടെ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇത്തരം 16 സ്ഥലങ്ങളിലായി 26 പോളിങ് ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി പരിഗണിച്ച് കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷ ഒരുക്കുന്നതെന്ന് ആര്‍ വിശ്വനാഥ് പറഞ്ഞു. ജില്ല ഇലക്ഷന്‍ ഓഫിസര്‍ ഇളവ് അനുവദിച്ചവ ഒഴികെ എല്ലാ ലൈസന്‍സുള്ള ആയുധങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സൈബര്‍ സെല്ലിന്‍റെയും സൈബര്‍ പൊലീസ് സ്‌റ്റേഷന്‍റെയും നേതൃത്വത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മൂന്ന് നിയമസഭ മണ്ഡലങ്ങളിലെയും സ്‌ട്രോങ് റൂമായ നിലമ്പൂര്‍ അമല്‍ കോളജില്‍ കേന്ദ്ര സേനയുടെയും എപി ബറ്റാലിയനിലെയും 48 വീതം അംഗങ്ങളെയും പട്രോളിങ്ങിനായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ടിന് കീഴില്‍ ഇലക്ഷന്‍ സെല്ലും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ജില്ലയില്‍ 1,31,729 കിലോഗ്രാം കഞ്ചാവ് 7625 ഗ്രാം എംഡിഎംഎ 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം 50,98,300 രൂപയുടെ 7198 ഗ്രാം സ്വര്‍ണം എന്നിവ പിടികൂടി തുടര്‍നടപടി സ്വീകരിച്ചതായും നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരു നാടന്‍ തോക്കും 12 തിരകളും പിടികൂടിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിലെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായകലക്‌ടർ ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് എന്നിവർ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also Read:മഴയിലും ആവേശം പകര്‍ന്ന് പ്രിയങ്ക, വയനാട്ടില്‍ കരുത്ത് കാട്ടി മുന്നണികള്‍; പരസ്യപ്രചാരണം അവസാനിച്ചു

ABOUT THE AUTHOR

...view details