തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്‌ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു.
'ക്ഷേമ പെൻഷൻ നല്‍കാന്‍ 900 കോടി അനുവദിച്ചു'; ഉടന്‍ വിതരണമാരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ - Distribution Of Welfare Pension - DISTRIBUTION OF WELFARE PENSION
ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
Published : Jul 21, 2024, 9:05 PM IST
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ALSO READ:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: നടപടികളുമായി കേരളം മുന്നോട്ടെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍