തിരുവനന്തപുരം :മംഗലപുരത്തെ ഭിന്നശേഷിക്കാരിയുടെ മരണത്തിൽ പ്രതി പിടിയിൽ. പ്രതിയെന്ന് സംശയിക്കുന്ന പോത്തൻകോട് സ്വദേശി തൗഫീക്കിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയായ തൗഫീഖ് സംശയാസ്‌പദമായ സാഹചര്യത്തിൽ പ്രദേശത്ത് കറങ്ങി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മംഗലപുരം കൊയ്ത്തൂർക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊയ്ത്തൂർക്കോണം പുതുവൽ പുത്തൻവീട് മണികണ്‌ഠ ഭവനിൽ തങ്കമണിയെ (69) ആണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഒറ്റയ്ക്കായിരുന്നു താമസം.
വയോധിക മരിച്ച നിലയില്‍ (ETV Bharat) വീടിന്‍റെ തൊട്ടടുത്ത് സഹോദരൻ്റെ പുരയിടത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് മുറിവിന്‍റെ പാടുകളുണ്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി മംഗലപുരം പൊലീസ് അറിയിച്ചു.
വെളുപ്പിനെ പൂജയ്ക്ക് പൂ പറിക്കാൻ പോയപ്പോഴായിരുന്നു സംഭവം. സഹോദരിയാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലും ആയിരുന്നു. കാതിലെ കമ്മലും നഷ്‌ടപ്പെട്ടിരുന്നു. മംഗലപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Also Read:'ഒരു ഫോണ്‍ കോൾ വന്നു; പിന്നാലെ മുറിക്കുള്ളിൽ കയറി കതകടച്ചു'; ഇന്ദുജയുടെ മരണത്തില്‍ ഭർത്താവിന്‍റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു