മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര (ETV Bharat) ഇടുക്കി : പതിവ് തെറ്റിക്കാതെ മൂന്നാറില്‍ ഇന്നും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസിക യാത്ര. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലൂടെയായിരുന്നു കാറിന്‍റെ വിന്‍ഡോയില്‍ ഇരുന്നുള്ള യുവാവിന്‍റെ അപകട യാത്ര. പിന്നാലെയെത്തിയ വാഹന യാത്രികരാണ് ദൃശ്യം പകര്‍ത്തിയത്.
ദൃശ്യം ലഭിച്ച പൊലീസ് സാഹസിക യാത്ര നടത്തിയ യുവാവ് ഉള്‍പ്പെട്ട സംഘം മൂന്നാര്‍ ടൗണിലെത്തിയപ്പോള്‍ നടപടി സ്വീകരിച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിലെ നിരത്തുകളില്‍ വാഹനത്തിലുള്ള സാഹസികയാത്ര പതിവ് സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പിടിക്കപ്പെട്ട സംഭവങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങളാണ് നിയമ ലംഘനം നടത്തുന്നവയില്‍ അധികവും.
Also Read :നിയമത്തിന് പുല്ല് വില; ഇന്നോവയുടെ ഡോറില്‍ ഇരുന്ന് സാഹസിക യാത്ര, സംഭവം മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ