തൃശൂരിൽ മിന്നൽ ചുഴലി (ETV Bharat) തൃശൂര്‍: തൃശൂരിൽ വിവിധ ഇടങ്ങളിൽ വീശിയടിച്ച മിന്നൽ ചുഴലി വ്യാപക നാശം വിതച്ചു. എളവള്ളി നന്മിനി, ചെന്ത്രാപ്പിന്നി, ചാമക്കാല , പുത്തൻചിറ എന്നിവിടങ്ങളിലാണ് മിന്നൽ ചുഴലി വീശി അടിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ ഗുരുവായൂർ നെന്മിനിയിൽ വ്യാപക നാശ നഷ്‌ടമാണ് ഉണ്ടാക്കിയത്.
മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി കാലുകൾ പൊട്ടിവീണു.
നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ പാകിയ ഓടുകളും ഷീറ്റുകളും പറന്നു പോയി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മരങ്ങളും വൈദ്യുതി കാലുകളും റോഡിലേക്ക് വീണു. ഗതാഗതം തടസപ്പെട്ടു, പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.
ALSO READ:കോഴിക്കോട് കനത്ത മഴ തുടരുന്നു; പുഴകളിൽ ജലനിരപ്പ് ഉയർന്നു, പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍