തൃശൂർ:കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്ത് നിന്നുമാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ.
തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ (മെയ് 17) രാത്രി 9 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം.