പാലക്കാട്: പൊള്ളാച്ചിയിൽ ബലൂൺ ഫെസ്‌റ്റിവലിനിടെ അപകടത്തിൽപ്പെട്ട യാത്രാ ബലൂൺ വടവന്നൂരിൽ ഇടിച്ചിറക്കി. അപകടത്തില്‍ ആളപായമില്ല. തമിഴ്‌നാട് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മേളക്കിടെയാണ് സംഭവം.
മൂന്ന് യാത്രക്കാരാണ് ബലൂണിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കില്ലാതെ രക്ഷപെട്ടു. രണ്ട് ദിവസത്തിനകം ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ അപകടമുണ്ടാവുന്നത്. പൊള്ളാച്ചി ഫെസ്‌റ്റിവലിനിടെ ചൊവ്വാഴ്‌ചയും സമാനമായ അപകടം സംഭവിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയന്ത്രണം വിട്ട് പറന്ന ബലൂൺ അന്ന് കന്നിമാരിയിലാണ് ഇടിച്ചിറക്കിയത്. ആ ബലൂണിലുണ്ടായിരുന്ന നാല് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. സാധാരണ രീതിയിൽ ബലൂൺ ഇത്രയധികം പറക്കാറില്ലെന്നും കാറ്റ് കൂടുതലായതിനാലാണ് അപകടമുണ്ടായതെന്നും പൊള്ളാച്ചി പൊലീസ് അറിയിച്ചു.
ബലൂണിനെ പിന്തുടർന്ന് ഫെസ്‌റ്റിവൽ സംഘാടകരും തമിഴ്‌നാട് പൊലീസും വടവന്നൂരിലെത്തിയിരുന്നു. ബലൂണിൽ നിന്ന് രക്ഷപ്പെട്ടവരെ വാഹനങ്ങളിലാണ് തിരിച്ചു കൊണ്ടുപോയത്.