ഹൈദരാബാദ്: തന്‍റെ വീടിന് നേരെയുണ്ടായ അക്രമാസക്തമായ ആക്രമണങ്ങളെത്തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെയിംസ് വിൻസ് ദുബൈയിലേക്ക് ചേക്കേറുന്നു. ഇന്‍റര്‍നാഷണൽ ലീഗ് ടി20യിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്. 13 ടെസ്റ്റുകളും 25 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും വിൻസ് കളിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗമാണ്.
ഹാംഷെയര്‍ ആസ്ഥാനത്തിന് സമീപമുള്ള താരത്തിന്‍റെ വീട് രണ്ട് തവണയാണ് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ 8 വർഷമായി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം നിലവിലെ വീട്ടില്‍ വിന്‍സ് താമസിച്ചു വരികയായിരുന്നു. അക്രമമുണ്ടായ രണ്ട് സമയത്തും താരത്തിന്‍റെ കുടുംബം വീടിനുള്ളിലായിരുന്നു.
🚨 James Vince has decided to move to Dubai 🇦🇪 after attacks on his family.
— Zain (@Zain_Cric) January 16, 2025
He will continue playing white-ball cricket 🎯, captain the T20 Blast 🏏, and has given up FC cricket. " i did it for my family & the stage of my career," he said.
(via gulf today) #Cricket #JamesVince pic.twitter.com/JlRXVk0CJv
ജനൽച്ചില്ലുകൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും വീട്ടുകാരെ ശാരീരികമായി ഉപദ്രവിച്ചില്ലായിരുന്നു. ആദ്യ ആക്രമണത്തിന് ശേഷം, കുടുംബം ഒരാഴ്ചത്തേക്ക് താൽക്കാലിക സ്ഥലത്തേക്ക് മാറി, തുടർന്ന് അവരുടെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ കുടുംബം തിരിച്ചെത്തിയതിന് പിന്നാലെ വീട് വീണ്ടും ആക്രമിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് ക്രിക്കറ്റ് താരം രാജ്യം വിടാൻ തീരുമാനിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ വിൻസ് ഹാംഷെയർ വിടുന്നതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചു. 'ഞങ്ങൾ സംസാരിച്ച എല്ലാ വിദഗ്‌ധരും ഇത് പണ പ്രശ്‌നമോ തിരിച്ചടയ്ക്കാത്ത കടങ്ങളോ മറ്റെന്തെങ്കിലും ആണെന്ന് പറയുന്നു, മറച്ചുവെക്കാൻ ഒന്നുമില്ല, ഇത്തരമൊരു കാര്യത്തിലും ഞങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് അറിയാം അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ പിടികൂടാൻ തങ്ങളെയും പോലീസിനെയും സഹായിക്കണമെന്ന് വിൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. "ആക്രമണത്തിന്‍റെ ദൃശ്യങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളെയോ ഹാംഷെയർ പോലീസിനെയോ ബന്ധപ്പെടുക. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താനും ഞങ്ങളുടെ ജീവൻ രക്ഷിക്കാനുമാണ്- താരം കൂട്ടിച്ചേര്‍ത്തു.