തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച മുഴുവൻ പ്രചാരണ സാമഗ്രികളും മെയ് പത്തിനകം നീക്കുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം.
തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡും പോസ്റ്ററുകളും ഉടൻ നീക്കണം; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി സിപിഎം - CPM To Remove Boards and Posters - CPM TO REMOVE BOARDS AND POSTERS
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച മുഴുവൻ പ്രചാരണ സാമഗ്രികളും മെയ് 10-ന് ഉള്ളില്‍ നീക്കം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
![തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡും പോസ്റ്ററുകളും ഉടൻ നീക്കണം; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി സിപിഎം - CPM To Remove Boards and Posters CPM CAMPAIGN MATERIALS പ്രചാരണ സാമഗ്രികള്‍ പൊതുസ്ഥലം സിപിഎം LOK SABHA ELECTION 2024 CPM](https://etvbharatimages.akamaized.net/etvbharat/prod-images/06-05-2024/1200-675-21396253-thumbnail-16x9-cpm.jpg)
Representative Image (Etv Bharat Network)
Published : May 6, 2024, 7:04 AM IST
സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും എൽഡിഎഫ് പ്രവർത്തകർ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്നു. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യണമെന്നും പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി രംഗത്ത് വരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.