ദുബായ്: 2025 ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയ്‌ക്ക് വൻ തിരിച്ചടി. ബൗളിങ് പരിശീലകൻ മോര്‍ണി മോര്‍ക്കല്‍ നാട്ടിലേക്ക് മടങ്ങി. പിതാവിന്‍റെ മരണത്തെ തുടര്‍ന്നാണ് പരിശീലകൻ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്. ടൂർണമെന്‍റിനായി ഇന്ത്യൻ ടീം നിലവിൽ ദുബായിലാണ്. മുൻ ദക്ഷിണാഫ്രിക്കൻ താരം കൂടിയായ മോര്‍ണി മോര്‍ക്കല്‍ ഐസിസി അക്കാദമിയിൽ ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നു.
എന്നാല്‍, ഇതിനിടെയാണ് പിതാവ് ആല്‍ബര്‍ട്ട് മോര്‍ക്കല്‍ മരണപ്പെട്ട വിവരം കുടുംബം മോര്‍ണി മോര്‍ക്കലിനെ വിളിച്ചറിയിച്ചത്. ഇതിനുപിന്നാലെ പരിശീലകൻ ഉടൻ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. രണ്ടാം പരീശിലന സെഷനില്‍ മോര്‍ക്കല്‍ പങ്കെടുത്തില്ല. ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ആദ്യ മത്സരം നാളെ (ഫെബ്രുവരി 19) പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുന്നത് ദുബായിലാണ്.
Raw mode 🔛
— BCCI (@BCCI) February 17, 2025
Presenting 𝙎𝙤𝙪𝙣𝙙𝙨 𝙤𝙛 𝙏𝙧𝙖𝙞𝙣𝙞𝙣𝙜 🔊 from #TeamIndia's first practice session of #ChampionsTrophy 2025 in Dubai 😎
WATCH 🎥🔽
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനകം തന്നെ ജസ്‌പ്രീത് ബുമ്രയുടെ അഭാവം നേരിടുന്ന ഇന്ത്യൻ ടീമിന് പരിശീലകൻ മോര്‍ണി മോര്‍ക്കല്‍ കൂടി നാട്ടിലേക്ക് തിരിച്ചതോടെ വലിയ സമ്മര്‍ദം നേരിടേണ്ടി വരും. ബൗളിങ് പരിശീലകന്‍റെ മടങ്ങി വരവും അനിശ്ചിതത്വത്തിലാണ്. പിതാവുമായി ഏറെ അടുത്ത ബന്ധം സൂക്ഷിക്കുന്ന മോര്‍ണി മോര്‍ക്കല്‍ മരണ വാര്‍ത്ത ഏറെ സങ്കടത്തോടെയാണ് കേട്ടത്, ഇന്ത്യൻ ബൗളിങ് പരിശീലക സ്ഥാനം ലഭിച്ച ഉടനെ പിതാവിനെയാണ് ആദ്യം വിളിച്ച് അറിയിച്ചതെന്ന് ഒരു അഭിമുഖത്തിനിടെ മോര്‍ക്കല്‍ പറഞ്ഞിരുന്നു.
അതേസമയം, ഇനി പരിചയസമ്പത്തുള്ള മുഹമ്മദ് ഷമിയെ പ്രധാനമായും ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ഇന്ത്യ. മോര്‍ക്കലിന്‍റെ അഭാവം മറ്റ് പരിശീലകരിലും കൂടുതല്‍ സമ്മര്‍ദം ചെലുത്താൻ സാധ്യതയുണ്ട്. എങ്കിലും ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Also Read: പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷം മാഗി മാത്രം കഴിച്ചിരുന്ന ആ ചെറുപ്പക്കാരുടെ കണ്ണില്‍ ഞാന്‍ കണ്ട തീ