തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയുള്ള നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്‍റെ പരാതി ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. അന്‍വറിന്‍റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ട ജില്ല പൊലീസ് മേധാവി സുജിത് ദാസിനെ ഇന്നലെ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന പി ശശി അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെളിവുകള്‍ സഹിതമായിരുന്നു പിവി അന്‍വര്‍ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരാതി നല്‍കിയിരുന്നത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടരുമോയെന്ന കാര്യവും ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തും.