കോഴിക്കോട്: പിണറായിയുടെ അതീവ വിശ്വസ്‌തൻ പി.മോഹനന്‍ സ്ഥാനം ഒഴിയുമ്പോള്‍ ജില്ലയില്‍ പാര്‍ട്ടിയെ നയിക്കാന്‍ ആര് എന്ന ചര്‍ച്ച സജീവമായിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം നാളെ (ജനുവരി 31) അവസാനിക്കാനിരിക്കെ പുതിയ ജില്ല സെക്രട്ടറി ആരാകും എന്നതിലാണ് ആകാംക്ഷ. മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ നിലവിലെ ജില്ലാ സെക്രട്ടറി പി.മോഹനൻ ഈ സമ്മേളനത്തിൽ സ്ഥാനമൊഴിയും.
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം (ETV Bharat) മുൻ എംഎൽഎ എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെകെ ദിനേശൻ, എം മെഹബൂബ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. വനിതകളെ നേതൃസ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നില്ല എന്ന വിമർശനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കുന്നതിനുള്ള നീക്കങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ മുൻ എംഎൽഎയും നിലവിലെ ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ഭാര്യയുമായ കെകെ ലതികയെയായിരിക്കും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക.
CPM KOZHIKODE DISTRICT CONFERENCE (ETV Bharat) നാളെയാണ് (ജനുവരി 31) ജില്ലാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുക. പിന്നാലെ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് സെക്രട്ടറിയെ തെരഞ്ഞെടുക്കും. ഒന്നിലധികം പേരുകൾ വന്നാൽ കൈ ഉയർത്തി വോട്ടെടുപ്പിലൂടെയാവും ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2015ൽ വടകര സമ്മേളനത്തിലാണ് പി മോഹനൻ ആദ്യമായി ജില്ല സെക്രട്ടറിയായത്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ നിരപരാധിയെന്ന് കണ്ടെത്തി കോടതി വിട്ടയച്ചതിന് പിന്നാലെയാണ് സെക്രട്ടറിയായത്. ടിപി രാമകൃഷ്‌ണന്‍റെ പിൻഗാമിയായാണ് പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
CM Pinarayi Vijayan, P Mohanan (ETV Bharat) 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ് പി മോഹനൻ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെകെ ലതികയാണ് ഭാര്യ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഴുവൻ സമയ സാന്നിധ്യത്തിലാണ് വടകരയിൽ സമ്മേളനം നടക്കുന്നത്. മുഴുവൻ സമയവും മുഖ്യമന്ത്രി പങ്കെടുക്കുന്ന നാലാമത്തെ ജില്ലാ സമ്മേളനമാണ് കോഴിക്കോട്ടേത്. സമാപന റാലിയിൽ ഉൾപ്പെടെ മുഖ്യമന്ത്രി പങ്കെടുക്കും.
CPM KOZHIKODE DISTRICT CONFERENCE (ETV Bharat) പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തൽ, വടകര മണ്ഡലത്തിൽ കെകെ ശൈലജയുടേത് ഉൾപ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി, പ്രമോദ് കോട്ടൂളി ഉൾപ്പെട്ട പിഎസ്‌സി കോഴ വിവാദം, മന്ത്രി പിഎ മുഹമ്മദ് റിയാസ് പാർട്ടിയിൽ പുതിയ ശക്തികേന്ദ്രമായി ഉയരുന്നതിൽ ഒരു വിഭാഗത്തിനുള്ള എതിർപ്പ് തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. സമ്മേളനത്തിൽ ചർച്ചകൾ നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. ഉയരുന്ന വിഷയങ്ങൾക്കുള്ള മറുപടിയും മുഖ്യമന്ത്രി നൽകും.
Also Read:പാലക്കാട് ബ്രൂവറിയുമായി മുന്നോട്ട് തന്നെ; നയം വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ