കാസർകോട്:കേരളത്തിൽ ബിജെപി - സിപിഎം അവിശുദ്ധ സഖ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. കേരളത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയാം.കേരളത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത്. കാസർകോട് പെരിയ കൊലക്കേസ് ചർച്ചയാകുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.