കേരളം

kerala

ETV Bharat / state

തൃശൂർ മേയർക്കെതിരെ തുറന്ന പോരിന് സിപിഐ; തിരിച്ചടിച്ച് മേയറും - CPI against Thrissur Mayor

മേയർ - സുരേഷ് ഗോപി ബന്ധത്തിൽ അതൃപ്‌തി പരസ്യമാക്കി സിപിഐ. രാജിവയ്‌ക്കില്ലെന്ന് എം കെ വർഗീസ്.

THRISSUR MAYOR MK VARGHESE ISSUES  തൃശൂർ മേയർക്കെതിരെ സിപിഐ  തൃശൂർ മേയർ എം കെ വർഗീസ്  THRISSUR MAYOR AND SURESH GOPI
തൃശൂർ മേയർ എം കെ വർഗീസ് (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 9:48 PM IST

തൃശൂർ മേയർ എം കെ വർഗീസ് മാധ്യമങ്ങളോട് (ETV Bharat)

തൃശൂർ: എൽഡിഎഫിന്‍റെ തൃശൂർ മേയർ എം കെ വർഗീസിനെതിരെ തുറന്ന പോരിന് സിപിഐ. മേയർ - സുരേഷ് ഗോപി ബന്ധത്തിൽ സിപിഐയ്‌ക്ക് അതൃപ്‌തിയുണ്ട്. എൽഡിഎഫ് യോഗത്തിൽ മേയറെ മാറ്റണമെന്ന ആവശ്യം സിപിഐ ഉന്നയിക്കുമെന്നാണ് വിവരം. ഇതിനിടെ തന്നെ സിപിഐ അല്ല സിപിഐഎമ്മാണ് മേയർ ആക്കിയതെന്ന് എം കെ വർഗീസും തിരിച്ചടിച്ചു.

തൃശൂരിന്‍റെ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റാണെന്ന തെരഞ്ഞെടുപ്പ് കാലത്തെ എം കെ വർഗീസിന്‍റെ പ്രതികരണമാണ് മേയറെ പുറത്താക്കണമെന്ന സിപിഐ ആവശ്യത്തിന് പിന്നിൽ. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മേയറും സുരേഷ് ഗോപിയും ഭാരത് ഹോട്ടലിൽ കൂടിക്കാഴ്‌ച നടത്തിയതിലും പാർട്ടിക്ക് അതൃപ്‌തിയുണ്ട്. മേയറെ പുറത്താക്കണമെന്ന് വി എസ് സുനിൽ കുമാർ ചില മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 17, 18 തീയതികളിൽ ചേരുന്ന സിപിഐ ജില്ലാ നേതൃയോഗങ്ങൾ മേയർക്കെതിരായ നിലപാട് ചർച്ച ചെയ്യും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം തന്നിൽ വിശ്വാസമുണ്ടെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മേയർ എം കെ വർഗീസ് പറയുന്നു. അതേസമയം സിപിഐയുടെ പരാതി പരിശോധിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം. തുടർച്ചയായി മുന്നണിയെ വെട്ടിലാക്കുന്ന മേയറുടെ നടപടിയിൽ എൽഡിഎഫിലെ മറ്റു ഘടകകക്ഷികൾക്കും കടുത്ത അതൃപ്‌തിയുണ്ട്.

ALSO READ:പാർട്ടി വിരുദ്ധ നടപടി; പാലാ നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി സിപിഎം

ABOUT THE AUTHOR

...view details