തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണക്കേസിൽ പ്രതികൾ ജൂൺ 13 ന് ഹാജരാകാൻ സമൻസ് ഉത്തരവയച്ച് കോടതി. നാലാം പ്രതിയായ നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം കോടതി അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൻ്റേതാണ് ഉത്തരവ്.
യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻ്റ് കണ്ണൻ എന്ന ജിതിൻ ഒന്നാം പ്രതിയും, ചിന്നു എന്ന നവ്യ മൂന്നാം പ്രതിയുമാണ്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 436 (തീവെയ്‌പ്പ്), 427, ഗുഢാലോചന 120 (ബി) , 201,സ്‌ഫോടക വസ്‌തു നിയമത്തിലെ 3 (a) ,5 (a) എന്നീ വകുപ്പുകളാണ് ചുമത്തിയത്. 93 സാക്ഷികളും നിലവിലുണ്ട്.
13 ജൂൺ 2022 ന് കെപിസിസി ഓഫീസ് ആക്രമിച്ചതിലും, 23 ജൂൺ 2022 ന് രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിൻ്റെ പ്രതികാരമായി യൂത്ത് കോൺഗ്രസ് നേതാക്കളായ ഒന്നും, രണ്ടും പ്രതികൾ ചേർന്ന് ഗുഢാലോചന നടത്തുകയും രണ്ടാം പ്രതിയുടെ
ഡ്രൈവർ കൃത്യനിർവഹണത്തിന് ശേഷം ഒന്നാം പ്രതിക്ക് രക്ഷപ്പെടാനുള്ള സ്‌കൂട്ടർ വെൺപാലവട്ടം ഭാഗത്ത് എത്തിച്ച് കൊടുക്കുകയും, മൂന്നാം പ്രതി ഈ സ്‌കൂട്ടർ ഗൗരീശപട്ടം ഭാഗത്ത് ഒന്നാം പ്രതിക്ക് എത്തിച്ചുകൊടുക്കുകയുമായിരുന്നു. ജൂൺ 30 ന് രാത്രി 11.25 ഓടെ എകെജി സെൻ്റർ ഭാഗത്തെത്തി ബോംബ് എറിഞ്ഞ് ഭീതി പരത്തി എന്നതാണ് കേസ്.
Also Read:മാസപ്പടി വിവാദം: വീണ വിജയനെതിരായ ഷോൺ ജോർജിന്‍റെ ഹര്‍ജി അവസാനിപ്പിച്ച് ഹൈക്കോടതി