കൊല്ലം: ക്രിസ്‌മസ് മധുരവുമായി കേക്കുകൾ വിപണി കീഴടക്കുകയാണ്. രുചിയിൽ മാത്രമല്ല, നിറത്തിലും വലുപ്പത്തിലും ആകൃതിയിലും വൈവിധ്യവുമായാണ് കേക്കുകൾ ഒരുങ്ങുന്നത്. കേരളത്തിലെ ബോർമകളെല്ലാം കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ്.
നവംബർ അവസാനത്തോടെ തന്നെ സജീവമായ കേക്ക് വിപണി പുതിയ തരം കേക്കുകളുടെ പണിപ്പുരയിലാണ്. എല്ലാ കേക്കുകൾക്കും ആവശ്യക്കാർ ഉണ്ടെങ്കിലും ഏറെ പ്രിയം പ്ലം കേക്കിനോട് തന്നെ. തൊട്ടുപിന്നിൽ വാനില ബട്ടർ കേക്കും വാനില ഫ്രെഷ് ക്രീം കേക്കും.
![VARIETY OF CAKES FOR THIS CHRISTMAS CAKES FOR CHRISTMAS NEW YEAR ക്രിസ്‌മസ് കേക്ക് വിപണി Christmas Cake](https://etvbharatimages.akamaized.net/etvbharat/prod-images/22-12-2024/23170316_kerala-christmas-cake2.jpg)
കൂടാതെ വാൻചോ, കാരറ്റ്, പൈനാപ്പിൾ, പിസ്‌ത, സ്‌ട്രോബറി, ബട്ടർസ്‌കോച്ച്, ഓറഞ്ച്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങി വ്യത്യസ്‌ത രുചികളിൽ കേക്കുകൾ ബേക്കറികളിൽ നിറഞ്ഞു കഴിഞ്ഞു.
![VARIETY OF CAKES FOR THIS CHRISTMAS CAKES FOR CHRISTMAS NEW YEAR ക്രിസ്‌മസ് കേക്ക് വിപണി Christmas Cake](https://etvbharatimages.akamaized.net/etvbharat/prod-images/22-12-2024/23170316_kerala-christmas-cake6.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മിക്‌സഡ് ഫ്ളേവറിനും ആവശ്യക്കാർ ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു. ആളുകളുടെ ഓർഡർ അനുസരിച്ച് ക്രിസ്‌മസ് കേക്കുകൾ തയ്യാറാക്കി നൽകുന്ന കടകളും സജീവമായിട്ടുണ്ട്.
![VARIETY OF CAKES FOR THIS CHRISTMAS CAKES FOR CHRISTMAS NEW YEAR ക്രിസ്‌മസ് കേക്ക് വിപണി Christmas Cake](https://etvbharatimages.akamaized.net/etvbharat/prod-images/22-12-2024/23170316_kerala-christmas-cake5.jpg)
ബബിളി, ബട്ടർസ്കോച്ച്, റെഡ് വാൻചോ, ഡ്രീം കേക്ക് എന്നീ നാല് രുചികൾ ചേർത്തുള്ള 'ബിഗ്ബോസ്' കേക്കും ലണ്ടൻ ലൗവ് കേക്കും തുടങ്ങി വെറൈറ്റി കേക്കുകളും തയ്യാറായി കഴിഞ്ഞു. വ്യത്യസ്‌ത രുചികളിൽ ബെന്‍റോ കേക്കും വിപണിയില്‍ ലഭ്യമാണ്.
![VARIETY OF CAKES FOR THIS CHRISTMAS CAKES FOR CHRISTMAS NEW YEAR ക്രിസ്‌മസ് കേക്ക് വിപണി Christmas Cake](https://etvbharatimages.akamaized.net/etvbharat/prod-images/22-12-2024/23170316_kerala-christmas-cake3.jpg)
മധുരം വിളമ്പാൻ മത്സരവും
ക്രിസ്‌മസ് കാലത്ത് കേക്ക് വിപണിയിൽ മത്സരം പതിവാണ്. ക്രിസ്‌മസ് - പുതുവത്സര കാലത്ത് വ്യത്യസ്‌തമായ കേക്കുകളുണ്ടാക്കി ശ്രദ്ധ ആകർഷിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. വൈനും പ്ലം കേക്കും അടങ്ങുന്ന കോംബോ ഓഫറുകൾ തുടങ്ങി വമ്പൻ ഓഫറുകളാണ് നൽകുന്നത്.
![VARIETY OF CAKES FOR THIS CHRISTMAS CAKES FOR CHRISTMAS NEW YEAR ക്രിസ്‌മസ് കേക്ക് വിപണി Christmas Cake](https://etvbharatimages.akamaized.net/etvbharat/prod-images/22-12-2024/23170316_kerala-christmas-cake1.jpg)
സ്‌കൂൾ, കോളേജ് ക്രിസ്‌മസ് ആഘോഷങ്ങൾക്കും വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ചോക്ലേറ്റുകളും കേക്കുകളും അടങ്ങുന്ന ഗിഫ്റ്റ് പായ്ക്കുകളും കടകളിൽ ഒരുക്കിയിട്ടുണ്ട്. ബ്രാന്‍റഡ് കമ്പനികൾ തകർപ്പൻ പരസ്യം നൽകി കേക്ക് വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ വീട്ടിൽ ക്രിസ്‌മസ് കേക്കുകൾ ഉണ്ടാക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്.
![VARIETY OF CAKES FOR THIS CHRISTMAS CAKES FOR CHRISTMAS NEW YEAR ക്രിസ്‌മസ് കേക്ക് വിപണി Christmas Cake](https://etvbharatimages.akamaized.net/etvbharat/prod-images/22-12-2024/23170316_kerala-christmas-cake4.jpg)
ഹോം മെയ്‌ഡ് കേക്കുകൾക്കും ഇപ്പോള്‍ ആവശ്യക്കാർ ഏറെയാണ്. ക്രിസ്‌മസ് കഴിഞ്ഞാലും പുതുവത്സരാഘോഷം വരെ കേക്ക് വിപണി ഉഷാറായി നിൽക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
കേക്കുകളുടെ വില
- പ്രീമിയം പ്ലം കേക്ക് - 185 (350 ഗ്രാം), 325 (650 ഗ്രാം), 495 (1 കിലോ)
- റിച്ച് പ്ലം കേക്ക് - 245 (350 ഗ്രാം), 450 (650 ഗ്രാം), 675 (1 കിലോ)
- ഡിലൈറ്റ് പ്ലം കേക്ക് - 225 (350 ഗ്രാം), 395 (650 ഗ്രാം)
- 'ബിഗ്ബോസ്' കേക്ക് - 1000 ( 1 കിലോ) , 400 (350 ഗ്രാം)
- വാനില ബട്ടർ കേക്ക് - 140 (350 ഗ്രാം)
- വാൻചോ- 850 ( 1 കിലോ)
- കാരറ്റ് പ്രീമിയം - 180
- കാരറ്റ് കേക്ക് - 150
- ബെന്‍റോ കേക്ക് -199
'കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നവംബർ അവസാനത്തോടെ തന്നെ വിപണി മെച്ചപ്പെട്ട് വരുന്നുണ്ട്. പ്ലം കേക്കിനൊപ്പം മറ്റ് ഫ്ലേവറുകൾക്കും ആവശ്യക്കാർ എത്തുന്നുണ്ട്.'- കേക്ക്‌സ് ആൻഡ് കേക്ക്‌സ് ബേക്കേഴ്‌സ് എൽ.എൽ.പി ജനറൽ മാനേജർ പ്രമോദ് കണ്ണൻപിള്ള ഇടിവി ഭാരതിനോട് പറഞ്ഞു.
Aldo Read:
- ക്രിസ്‌മസിന് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാൻ പറ്റിയ നല്ല അടിപൊളി ഗിഫ്‌റ്റുകള്‍ ഇതാ..
- ക്രിസ്‌മസിനൊരു കിടിലന്‍ ബീഫ് റോസ്റ്റ് ആയാലോ! റെസിപ്പിയിതാ
- ക്രിസ്‌മസിനൊരുക്കാം ഒന്നാന്തരം 'ഇളനീര്‍ വൈന്‍'; വെറും 10 ദിവസം സംഗതി റെഡി
- 'നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം...' മഞ്ഞുകാലം യാത്രയ്‌ക്കുത്തമം, പോകേണ്ട സ്ഥലങ്ങള്‍ ഇവയൊക്കെ