ഇടുക്കി: അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള ഒരു തീരുമാനവും ഈ സർക്കാർ എടുക്കില്ലെന്ന് പി വി അൻവർ എംഎൽഎ. കവടിയാറിലെ വീട് നിർമാണത്തിൽ അജിത് കുമാർ റജിസ്‌ട്രേഷൻ തട്ടിപ്പ് നടത്തി. തൻ്റെ കൈവശം ഉണ്ടായിരുന്ന തെളിവുകൾ വിജിലൻസിന് നൽകിയിട്ടുണ്ട്. ബാക്കി തെളിവുകൾ കോടതിയിൽ നൽകുമെന്നും പി വി അൻവർ ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന പണം കൊള്ളയടിക്കപ്പെടുന്നുവെന്നും പി വി അൻവർ എംഎൽഎ പറഞ്ഞു. സഹകരണ സംഘം മനുഷ്യരെ സഹായിക്കാൻ ഉണ്ടാക്കിയതാണ്. സിപിഎം അതിനെ കുത്തകവത്ക്കരിക്കുന്നുവെന്നും .
സാബുവിനെ മരണത്തിലേക്ക് തള്ളി വിട്ടതാണ്. ജീവിക്കാൻ അനുവദിക്കില്ല എന്ന സിപിഎം നേതാവിന്‍റെ ഭീഷണി വട്ടി പലിശയ്ക്ക് പണം കൊടുത്തിരുന്ന ഗുണ്ട സംഘങ്ങളുടെ നിലവാരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ മരിച്ച വ്യാപാരി സാബുവിൻ്റെ വീട്ടിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി വി അൻവർ.
Also read: എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍