കോഴിക്കോട് : കോളജ് ഹോസ്‌റ്റലിൽ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജിലെ എം.എ ഹിസ്‌റ്ററി രണ്ടാംവർഷ വിദ്യാർഥിനി റാനിയ ഇബ്രാഹിമാണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ ഹോസ്‌റ്റലിൽ നിന്നും കോളജിലേക്ക് പോകാനിറങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു (College Student Died After Collapsed In The Hostel In Kozhikode).
കതിരൂർ വേറ്റുമ്മൽ രതീഷ് റോഡിലെ പ്രതീക്ഷയിൽ ഇബ്രാഹിമിന്‍റെയും നൗഷീനയുടെയും മകളാണ് റാനിയ. ഫാത്തിമയാണ് സഹോദരി. ഗവ.ബ്രണ്ണൻ കോളജ് പൂർവ വിദ്യാർഥിനിയും കണ്ണൂർ യൂണിവേഴ്‌സിറ്റി ബിഎ ഹിസ്‌റ്ററി റാങ്ക് ജേതാവുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കോളജിൽ പൊതുദർശനത്തിന് വച്ചു.