കേരളം

kerala

ETV Bharat / state

പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തവരാണോ?; ഈ വണ്ടികള്‍ കോയമ്പത്തൂരില്‍ നിര്‍ത്തില്ല - Train Diversion in Coimbatore - TRAIN DIVERSION IN COIMBATORE

ജൂലൈ 30 വരെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുപ്പൂര്‍ കോയമ്പത്തൂര്‍ വഴി പാലക്കാട്ടേക്കും വരുന്ന ട്രെയിനുകള്‍ കോയമ്പത്തൂരില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. പകരം പോത്തന്നൂരിലാകും സ്റ്റോപ്പ് ഉണ്ടാവുക.

TRAIN TO COIMBATORE  COIMBATORE TRAIN DIVERSION  കോയമ്പത്തൂര്‍ ട്രെയിന്‍  കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 6, 2024, 9:25 PM IST

Updated : Jul 6, 2024, 10:46 PM IST

പാലക്കാട് : കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ പോകേണ്ടവരാണോ? ഈ മാസം 30 വരെ നിങ്ങളുടെ തീവണ്ടി കോയമ്പത്തൂര്‍ തൊടില്ല. പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുപ്പൂര്‍ കോയമ്പത്തൂര്‍ വഴി പാലക്കാട്ടേക്കും വരുന്ന ട്രെയിനുകള്‍ക്കാണ് നിയന്ത്രണം. 9 ട്രെയിനുകളാണ് കോയമ്പത്തൂര്‍ സ്റ്റേഷനില്‍ നിര്‍ത്താതെ ഓടുക. പേടിക്കേണ്ട... കോയമ്പത്തൂരിന് പകരം പോത്തന്നൂരില്‍ ഇറങ്ങി യാത്ര ചെയ്യാം.

ട്രെയിനുകള്‍ ഇവയൊക്കെ :

ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസ്, 04, 06, 07, 08, 09, 10, 11, 13, 14, 15, 12, 16, 17, 18, 20, 21, 22, 22, 23, 24, 25, 27, 28, 30 തീയതികളിൽ കോയമ്പത്തൂരില്‍ നിര്‍ത്തില്ല. ട്രെയിന്‍ പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. യാത്രക്കാരുടെ സൗകര്യാർഥം പോത്തന്നൂരിൽ അധിക സ്റ്റോപ്പ് ഏർപ്പെടുത്തും.

ട്രെയിൻ നമ്പർ 12678 എറണാകുളം-കെഎസ്ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 04, 06, 07, 08, 09, 10, 11, 13, 14, 15, 16, 17, 18, 20, 21, 22, 23, 24, 25, 27, 28, 30 തീയതികളിൽ കോയമ്പത്തൂരിലെ പോത്തന്നൂർ, ഇരുഗൂർ സ്‌കിപ്പിംഗ് സ്റ്റോപ്പേജ് വഴി തിരിച്ചുവിടും. എറണാകുളത്ത് നിന്ന് രാവിലെ 09.10 ന് ആണ് ട്രെയിന്‍ പുറപ്പെടുക.

18190 എറണാകുളം - ടാറ്റാനഗർ എക്‌സ്പ്രസ് 04, 06, 09, 11, 13, 16, 18, 20, 23, 25, 27, 30 എന്നീ തീയതികളില്‍ പോത്തന്നൂർ വഴി തിരിച്ചുവിടും. എറണാകുളത്ത് നിന്ന് രാവിലെ 7.15 ന് ആണ് ട്രെയിന്‍ പുറപ്പെടുക.

ട്രെയിൻ നമ്പർ 12626 ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ കേരള എക്‌സ്‌പ്രസ് 2024 ജൂലൈ 05, 06, 08, 12, 13, 15, 19, 20, 22, 26 തീയതികളിൽ കോയമ്പത്തൂര്‍ സ്റ്റോപ്പ് ഒഴിവാക്കി പോത്തന്നൂർ ഇരുഗൂര്‍ വഴി തിരിച്ചുവിടും. പോത്തന്നൂരില്‍ സ്റ്റോപ്പ് ഉണ്ടാകും. രാത്രി 08.10-ന് ആണ് ട്രെയിന്‍ ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുക. പോത്തന്നൂരിൽ അധിക സ്റ്റോപ്പ് ഉണ്ടാകും.

ട്രെയിൻ നമ്പർ 12677 കെഎസ്ആർ ബംഗളൂരു-എറണാകുളം എക്‌സ്പ്രസ് 07, 08, 10, 14, 15, 17, 21, 22, 24, 28 തീയതികളിൽ കോയമ്പത്തൂരില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് 6.10 ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്.

ട്രെയിൻ നമ്പർ 22644 പട്‌ന-എറണാകുളം എക്‌സ്പ്രസ് ജൂലൈ 05, 12, 19, 26 തീയതികളിൽ ഇരുഗൂർ, പോത്തന്നൂർ വഴി തിരിച്ചുവിടും. പോത്തന്നൂരിൽ അധിക സ്റ്റോപ്പ് ഏർപ്പെടുത്തും.

ട്രെയിൻ നമ്പർ 12508 സിൽച്ചാർ-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് ജൂലൈ 04, 11, 18, 25 തീയതികളിൽ കോയമ്പത്തൂരില്‍ നിര്‍ത്തില്ല. പകരം പോത്തന്നൂരില്‍ സ്റ്റോപ്പ് ഏർപ്പെടുത്തും. ട്രെയിന്‍ രാത്രി 07.55 ന് സിൽച്ചാറിൽ നിന്ന് പുറപ്പെടും.

വടക്കന്‍ മലബാറിലേക്കുള്ള ട്രെയിനും കോയമ്പത്തൂരില്‍ നിര്‍ത്തുന്നതിന് നിയന്ത്രണമുണ്ട്. ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്‌മോർ - മംഗലാപുരം സെൻട്രൽ എക്‌സ്‌പ്രസ് ജൂലൈ 06, 07, 09, 13, 14, 16, 20, 21, 23, 27 തീയതികളില്‍ പിലാമേട്, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിര്‍ത്തില്ല. പകരം പോത്തന്നൂരിൽ അധിക സ്റ്റോപ്പ് ഏർപ്പെടുത്തും. രാത്രി 11.15 ന് ആണ് ട്രെയിന്‍ ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്നത്.

ട്രെയിൻ നമ്പർ 22504 ദിബ്രുഗഡ്- കന്യാകുമാരി വിവേക് ​​എക്‌സ്പ്രസ് ട്രെയിനും 04, 05, 07, 11, 12, 14, 18, 19, 21, 25 എന്നീ തീയതികളില്‍ പോത്തന്നൂർ വഴി തിരിച്ചുവിടും. കോയമ്പത്തൂരിൽ സ്റ്റോപ്പ് ഉണ്ടാവില്ല. പകരം പോത്തന്നൂരിലാകും സ്റ്റോപ്പ് ഉണ്ടാവുക.

രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ഈ മാസം 30 വരെ കോയമ്പത്തൂര്‍ തൊടാതെയാവും സര്‍വീസ് നടത്തുക. ഈ ട്രെയിന്‍ കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കി പോത്തന്നൂര്‍ ഇരുഗൂര്‍ വഴി തിരിച്ചു വിടും. മിക്ക ട്രെയിനുകള്‍ക്കും കോയമ്പത്തൂരിന് പകരം പോത്തന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

സേലം ഡിവിഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Also Read :തൃശൂരില്‍ വേണാട് എക്‌സ്പ്രസിന് അഞ്ച് മിനുട്ട് സ്റ്റോപ്പ്; സ്റ്റേഷനില്‍ വരാനിരിക്കുന്നത് വമ്പന്‍ വികസനം - VENAD EXPRESS THRISSUR STOP

Last Updated : Jul 6, 2024, 10:46 PM IST

ABOUT THE AUTHOR

...view details