വയനാട്:ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്. നവംബർ 13ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി.
സത്യൻ മൊകേരിയുടെ പ്രചാരണ പരിപാടികളിൽ അദ്ദേഹം സംസാരിച്ചു. ബഹുജന റാലിയോടെ കൽപ്പറ്റയിൽ നടന്ന പൊതുസമ്മേളനമായിരുന്നു ആദ്യ പരിപാടി. തുടർന്ന് മുക്കത്തും എടവണ്ണയിലും നടന്ന പരിപാടികളിലും മുഖ്യമന്ത്രി സംസാരിച്ചു. മൂന്ന് തവണ നിയമസഭയിലേക്ക് തുടർച്ചയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് സത്യൻ മൊകേരി.
യുഡിഎഫ് മണ്ഡലമെന്ന് ഒരുകാലത്ത് പേരുണ്ടായിരുന്ന വയനാട്ടിൽ 2014ൽ ഉജ്ജ്വല പോരാട്ടത്തിലൂടെ അത് തകർത്തത് ഈ എൽഡിഎഫ് പോരാളിയായിരുന്നു. മണ്ഡലത്തിലെ പരിചയം കരുത്താക്കി ജനകീയ വിഷയങ്ങളുയർത്തിയുള്ള പ്രചാരണമാണ് സത്യൻ മൊകേരി തുടരുന്നത്.