കാസർകോട്: പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർകോട് എസ്‌പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. സമരം സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്‌തു.
അന്‍വറിന്‍റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മാര്‍ച്ചില്‍ സംഘര്‍ഷം - Conflict In Youth Congress March - CONFLICT IN YOUTH CONGRESS MARCH
പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. എസ്‌പി ഓഫിസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ്.
CONFLICT IN YOUTH CONGRESS MARCH (ETV Bharat)
Published : Sep 4, 2024, 3:45 PM IST
|Updated : Sep 4, 2024, 4:24 PM IST
കാസർകോട് ഗവ.കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ 50 പേരോളം പങ്കെടുത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ജില്ലകളിലെ എസ്‌പി ഓഫിസിലേക്ക് യൂത്ത്കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്. പലയിടത്തും മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാവുകയും പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്‌തു.
Last Updated : Sep 4, 2024, 4:24 PM IST