കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്; കണ്ടക്‌ടർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ - CIGARETTES Seized IN KSRTC BUS - CIGARETTES SEIZED IN KSRTC BUS

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസില്‍ സിഗരറ്റ് കടത്ത്. 80 പാക്കറ്റുകളാണ് കണ്ടെടുത്തത്. സിഗരറ്റ് കണ്ടെത്തിയ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. കണ്ടക്‌ടര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ.

കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്  LATEST MALAYALAM NEWS  Cigarettes Seized In KSRTC Bus  Cigarette Smuggling Kozhikode
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 24, 2024, 6:13 PM IST

കോഴിക്കോട്:ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്. 80 പാക്കറ്റ് സിഗരറ്റാണ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗം പിടികൂടിയത്. ഇത് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമാറി. ഇന്നലെയാണ് (ജൂലൈ 23) സംഭവം.

ബസിലുണ്ടായിരുന്ന ബാഗിന് അകത്താണ് സിഗരറ്റ് കണ്ടെത്തിയത്. ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ് കണ്ടക്‌ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

എങ്കിലും ബസിൽ നിയമ വിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ടത് കണ്ടക്‌ടറാണെന്ന നിലപാടിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം. അതിനാല്‍ കണ്ടക്‌ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഇൻസ്‌പെക്‌ടർ വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർക്ക് ശുപാര്‍ശ നല്‍കി.

Also Read:കൊച്ചിയിലെത്തിയത് മോഡലിങ്ങിന്, വഴിമാറി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും ; കൊക്കെയ്‌നുമായി ആറംഗ സംഘം അറസ്റ്റിൽ

ABOUT THE AUTHOR

...view details