എറണാകുളം :മൂവാറ്റുപുഴ വാഴക്കുളത്ത് പള്ളി വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെൻ്റ് ജോര്‍ജ് ഫെറോന പള്ളി വികാരി ഫാദർ ജോസഫ് കുഴികണ്ണിയിലിനെയണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (ജൂലൈ 25) പുലര്‍ച്ചെ ആറു മണിയോടെ പള്ളിയിലെത്തിയ പാചകക്കാരിയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് താഴത്തെ നിലയിൽ പള്ളി വികാരിയെ കണ്ടെത്തിയത്.
മൂവാറ്റുപുഴയിൽ പള്ളി വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി - PRIEST FOUND DEAD IN ERNAKULAM - PRIEST FOUND DEAD IN ERNAKULAM
വാഴക്കുളം സെൻ്റ് ജോര്‍ജ് ഫെറോന പള്ളി വികാരി ഫാദർ ജോസഫ് കുഴികണ്ണിയിലിനെയണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
![മൂവാറ്റുപുഴയിൽ പള്ളി വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി - PRIEST FOUND DEAD IN ERNAKULAM പള്ളി വികാരി മരിച്ച നിലയില്‍ SUICIDE CASE FATHER COMMITS SUICIDE സെൻ്റ് ജോര്‍ജ് ഫെറോന പള്ളി വികാരി](https://etvbharatimages.akamaized.net/etvbharat/prod-images/25-07-2024/1200-675-22043062-thumbnail-16x9-suicide.jpg)
Father Joseph Kuzhikkanniyil (ETV Bharat)
Published : Jul 25, 2024, 1:15 PM IST
വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.