കേരളം

kerala

ETV Bharat / state

ക്രിസ്‌മസ്-ശബരിമല തീർഥാടനം: കേരളത്തിലേക്ക് കൂടുതല്‍ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു - SPECIAL TRAIN SERVICES TO KERALA

ഈ പ്രഖ്യാപനങ്ങൾ ഉത്സവ സീസണിൽ ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി

TRAIN SERVICES TO KERALA  CHRISTMAS SABARIMALA TRAIN SERVICE  SPECIAL TRAIN SERVICES TO KERALA  ശബരിമല ക്രിസ്മസ് ട്രെയിൻ സര്‍വീസ്
Train (Etv Bharat)

By ETV Bharat Kerala Team

Published : 11 hours ago

ന്യൂഡല്‍ഹി:ക്രിസ്‌മസ്, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ. 2024-ലെ ക്രിസ്‌മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് ക്രിസ്‌മസിന് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ സര്‍വീസുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ അഭ്യർഥന മാനിച്ചാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ സര്‍വീസിന് അനുമതി നൽകിയത്. ഈ പ്രഖ്യാപനങ്ങൾ ഉത്സവ സീസണിൽ ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

2024 ക്രിസ്‌മസിനോട് അനുബന്ധിച്ച് വിവിധ സോണുകളിലായി മൊത്തം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:

● സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 17 ട്രിപ്പുകൾ

● സെൻട്രൽ റെയിൽവേ (CR): 48 ട്രിപ്പുകൾ

● നോർത്തേൺ റെയിൽവേ (NR): 22 ട്രിപ്പുകൾ

● സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR): 2 ട്രിപ്പുകൾ

● പശ്ചിമ റെയിൽവേ (WR): 56 ട്രിപ്പുകൾ

● വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR): 4 ട്രിപ്പുകൾ

ശബരിമല തീർഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്‌പെഷ്യൽ

ട്രെയിൻ ട്രിപ്പുകളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:

● സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 42 ട്രിപ്പുകൾ

● ദക്ഷിണ റെയിൽവേ (SR): 138 ട്രിപ്പുകൾ

● സൗത്ത് സെൻട്രൽ റെയിൽവേ (SCR): 192 ട്രിപ്പുകൾ

● ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECOR): 44 ട്രിപ്പുകൾ

അവധിക്കാലത്ത് ആവശ്യക്കാരുടെ കുതിപ്പ് പരിഹരിക്കുന്നതിനൊപ്പം യാത്രക്കാർക്ക് സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ വേണ്ടിയാണ് കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

Read Also:

ABOUT THE AUTHOR

...view details