കോഴിക്കോട് : കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടെ ടാർ വീപ്പയിൽ വീണ് അവശനായ വിദ്യാർഥിയെ രക്ഷിച്ച് മുക്കം അഗ്നിരക്ഷാസേന. ഓമശ്ശേരി പഞ്ചായത്തിൽ എഴാം വാർഡിലെ മുണ്ടു പാറയിൽ താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മൽ ഫസലുദീൻ്റെ മകൻ സാലിഹാണ് (7) ടാർ വീപ്പയിൽ വീണത്. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ നിറച്ച വീപ്പയിൽ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പക്കുള്ളിലെ ടാറിൽ കുടുങ്ങുകയായിരുന്നു.
ടാർ വീപ്പയിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് അഗ്നിരക്ഷാസേന - child legs stuck in tar barrel
ഓമശ്ശേരിയിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ടാർ വീപ്പയിൽ വീണ 7 വയസുകാരനെ രക്ഷപ്പെടുത്തി മുക്കം അഗ്നിരക്ഷാസേന
Published : Mar 15, 2024, 8:17 AM IST
ഇരുകാലുകളും മുട്ടിനു മുകൾ ഭാഗം വരെ ടാറിൽ പുതഞ്ഞു പോയ അവസ്ഥയിലായിരുന്നു.
ആദ്യം വീട്ടുകാർ കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പറ്റാതെ വന്നതോടെ മുക്കം അഗ്നി രക്ഷ നിലയത്തിൽ വിവരമറിയിച്ചു. മുക്കത്തു നിന്നും എത്തിയ അഗ്നിശമന സേന അംഗങ്ങൾ അതിവിദഗ്‌ധമായി കുട്ടിയുടെ കാലുകൾക്ക് പരിക്കേൽക്കാതെ ടാറിൽ നിന്നും പുറത്തെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സ്റ്റേഷൻ ഓഫിസർ എം. അബ്‌ദുൽ ഗഫൂർ, സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫിസർ എൻ രാജേഷ്, ഫയർ ആൻ്റ് റെസ്ക്യു ഓഫിസർമാരായ കെ. ഷനീബ്, കെ.ടി സാലിഹ്, കെ. രജീഷ്, ആർ.വി അഖിൽ, ചാക്കോ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്തം നൽകി.